Breaking News

കാർഷിക മേഖലയിൽ യുവജന പങ്കാളിത്തം സജീവമാക്കാൻ കാസർകോട് ഡി.വൈ.എഫ്.ഐ യുടെ 'മോണിംഗ് ഫാം' കാലിച്ചാനടുക്കം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നെൽകൃഷിക്കായി ഞാറുനട്ടു



കാലിച്ചാനടുക്കം: കാർഷിക മേഖലയിൽ യുവജനങ്ങളെ സജീവമാക്കാനും ഭക്ഷ്യസുരക്ഷ ഉറപ്പ് വരുത്താനുമായി ഡി വൈ എഫ് ഐ കാസറഗോഡ് ജില്ലാ കമ്മിറ്റി"മോണിംഗ് ഫാം" എന്ന പേരിൽ പ്രത്യേക പദ്ധതി ഏറ്റെടുക്കുകയാണ്.

ഒറ്റയ്ക്കും കൂട്ടായുമുള്ള കൃഷി രീതികൾ പ്രോത്സാഹിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.


മുഴുവൻ പ്രവർത്തകരും തങ്ങളുടെ വീട്ടു മുറ്റത്ത്‌ പച്ചക്കറി കൃഷി ഏറ്റെടുക്കും.ഇതിന് പുറമേ, ബ്ലോക്ക്‌, മേഖല, യൂണിറ്റ് കമ്മിറ്റികൾ പ്രത്യേകമായി നെൽകൃഷി, വാഴ കൃഷി,മരച്ചീനി കൃഷി തുടങ്ങിയവ ഏറ്റെടുക്കുന്നതാണ്.


വിഷരഹിതമായ പച്ചക്കറിയും മറ്റ് ഉൽപ്പന്നങ്ങളും വിപണിയിൽ എത്തിക്കാനും ആലോചിക്കുന്നുണ്ട്.

 പനത്തടി ബ്ലോക്കിൽ DYFl കാലിച്ചാനടുക്കം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നെൽകൃഷി ഞാറുനട്ടു. ഞാറുനടീൽ ഉദ്ഘാടനം DYFI ജില്ലാ ജോയിൻ്റ് സെക്രട്ടറി അഡ്വ: ഷാലു മാത്യു നിർവ്വഹിച്ചു. DYFI പനത്തടി ബ്ലോക്ക് സെക്രട്ടറി സുരേഷ് വയമ്പ്, CPIM കാലിച്ചാനടുക്കം ലോക്കൽ സെക്രട്ടറി ടി.വി.ജയചന്ദ്രൻ, LC അംഗം അനീഷ്, ബ്ലോക്ക് കമ്മിറ്റിയംഗം ജഗനാഥ് എം.വി., വാർഡ് മെമ്പർ നിഷ അനന്തൻ, കോടോംബേളൂർ കൃഷി ഓഫീസർ ഹരിത എന്നിവർ സംസാരിച്ചു. മേഖലാ സെക്രട്ടറി സജിത്ത് സ്വാഗതവും മേഖലാ പ്രസിഡൻ്റ് ഷൈജൻ കടവിൽ അധ്യക്ഷതയും വഹിച്ചു.

No comments