പാതയോരങ്ങൾ ശുചീകരിച്ച് ചിറ്റാരിക്കാൽ ഗോക്കടവ് ഉദയാ വായനശാലയുടെ 'ക്ലീൻ റോഡ് സൈഡ് സേവ് ലൈഫ്' പരിപാടി ജനോപകാരപ്രദമായി
ചിറ്റാരിക്കാൽ: ഗോക്കടവ് ഉദയാ വായനശാലയുടെ നേതൃത്വത്തിൽ നടത്തപ്പെട്ട ക്ലീൻ റോഡ് സൈഡ് സേവ് ലൈഫ് എന്ന പ്രോഗ്രാം ജനോപകാരപ്രദമായ പരിപാടി എന്ന രീതിയിൽ നാടിന് മാതൃകയായി. ഗോക്കടവ് ഉദയാ ക്ലബിന്റെ സീനിയർ മെബറും , വ്യാപാരി നേതാവും , സി ഡി എ ഭാരവാഹിയുമായ ജോസഫ് വർക്കി നബ്യാമഠത്തിൽ പരിപാടി ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിണ്ടന്റ് ഷിജിത്ത് തോമസ് കുഴുവേലിൽ അദ്ധ്യക്ഷത വഹിച്ചു. പ്രസിണ്ടന്റനൊപ്പം കാടു വയക്കുന്ന മിഷനുമായി മുൻപോട്ട് വന്ന് തോമസ് വേങ്ങച്ചേരിയിൽ, ജയൻ പൊട്ടൻപ്ലാക്കൽ, സാബു മാപ്രക്കരോട്ട് തുടങ്ങിയവർ ഈ പരിപാടിക്ക് പിന്തുണ നൽകി. ക്ലബ് സെക്രട്ടറി രാമചന്ദ്രൻ കോത്തുർ , ജെയിംസ് പുതുശേരി, സുരേഷ് കെ എ , ജോർജുകുട്ടി ഇടപ്പാടി, ജോർജ് സീയോൻ എഴുത്തുപ്പുരയ്ക്കൽ, എന്നിവർ നേതൃത്വം നൽകി. ഗോക്കടവ് മുതൽ ചിറ്റാരിക്കാൽ വരെ പി ഡബ്ലു ഡി റോഡിന്റെ ഇരുവശങ്ങളിലെ കാടുകൾ വെട്ടിത്തെളിച്ച് , ഓടകൾ ശുചീകരിച്ച്, പ്ലാസ്റ്റിക്കുകൾ ശേഖരിച്ച് ആണ് ഗോക്കടവ് ഉദയാ ക്ലബ് ആൻഡ് റീഡിംഗ് റൂമിന്റെ മെബർമാരും നാട്ടുകാരും ഈ പരിപാടിക്കു ഒപ്പം നിന്നത്. മൂന്ന് ഘട്ടങ്ങളായി നടത്തപ്പെടുന്ന ഈ പരിപാടിയുടെ സമാപനം ബുധനാഴ്ച്ച വൈകുന്നേരം 4 മണിക്കാണ്.
No comments