സർവീസിൽ നിന്നും വിരമിച്ച ദേശാഭിമാനി ലേഖകൻ പി.പി കരുണാകരന് കാഞ്ഞങ്ങാട് പ്രസ്ഫോറം യാത്രയയപ്പ് നൽകി
കാഞ്ഞങ്ങാട്: സർവീസിൽ നിന്നും വിരമിച്ച ദേശാഭിമാനി കാഞ്ഞങ്ങാട് ലേഖകൻ പി.പികരുണാകരന് കാഞ്ഞങ്ങാട് പ്രസ് ഫോറം യാത്രയയപ്പ് നൽകി. പ്രസ് ഫോറം പ്രസിഡന്റ് പി പ്രവീൺകുമാർ അധ്യക്ഷത വഹിച്ചു. മാധ്യമ പ്രവർത്തകരായ ടി മുഹമ്മദ് അസ്ലം, ഇ.വി ജയകൃഷ്ണൻ, ടി.കെ നാരായണൻ, എൻ ഗംഗാധരൻ, മാധവൻ പാക്കം , ഫസലുറഹ്മാൻ, ഹരി കുമ്പള, വൈ.കൃഷ്ണദാസ്, ബാബു കോട്ടപ്പാറ,അനിൽ പുളിക്കാൽ, ഒ.പ്രതീഷ്, ഇ.വി വിജയൻ, മാധവൻപാക്കം എന്നിവർ സംസാരിച്ചു. പ്രസ് ഫോറത്തിന്റെ ഉപഹാരം പ്രസിഡന്റ് പി പ്രവീൺകുമാർ പി പി കരുണാകരന് നൽകി. സെക്രട്ടറി ജോയ് മാരൂർ സ്വാഗതം പറഞ്ഞു. പി.പി കരുണാകരൻ മറുപടി പ്രസംഗം നടത്തി.
മിറാക്കിൾ ന്യൂസിന്റെ വേണ്ടി പ്രസ് ഫോറം പ്രസിഡന്റ് പി.പ്രവീൺകുമാർ പൊന്നാടയണിയിച്ചു. മുൻ പ്രസിഡന്റ് ഇ.വി. ജയകൃഷ്ണൻ സ്നേഹോപഹാരം നൽകി.
പ്രസ്ഫോറം അംഗങ്ങളായ മോഹനൻ, പി കുഞ്ഞിരാമൻ , ഷൈബിൻ ,സുരേഷ് മടിക്കെ, ജയരാജ്, കെ.വി സുനിൽ ,ചന്ദ്രു വെള്ളരിക്കുണ്ട് , ഒ.വി.നാരായണൻ, ഓഫിസ് സെക്രട്ടറി കെ.വി. ദിവ്യ എന്നിവർ സംബന്ധിച്ചു.
No comments