അകാലത്തിൽ പൊലിഞ്ഞ സഹപ്രവർത്തകൻ്റെ ജന്മദിനം നന്മദിനമാക്കി കൂരാംകുണ്ട് വാർഡ് കോൺഗ്രസ് കമ്മറ്റി വാർഡിലെ കോവിഡ് ബാധിത മേഖലകളിൽ ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തു
വെള്ളരിക്കുണ്ട്: കോവിഡ് ബാധിതനായി അകാലത്തിൽ പൊലിഞ്ഞുപോയ കോൺഗ്രസ് വാർഡ് പ്രസിഡണ്ട് ആയിരുന്ന വെള്ളരിക്കുണ്ടിലെ ഹരിപ്രസാദിൻ്റെ 48 ആം ജന്മദിനത്തിന്റെ ഭാഗമായി കിനാനൂർ കരിന്തളം കൂരാംകുണ്ട് വാർഡ് കോൺഗ്രസ് കമ്മിറ്റി പത്താം വാർഡിലെ കോവിഡ് ബാധിത മേഖലയായ ആവുളക്കോട്, കുട്ടികുന്ന് പട്ടികവർഗ്ഗ കോളനി അടക്കം ഇരുന്നൂറോളം കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു. വാർഡിലെ പൊതുപ്രവർത്തകനായിരുന്ന ഹരിപ്രസാദിൻ്റെ ആകാലമരണം നാടിനെ കണ്ണീരിലാഴ്ത്തിയ സംഭവമായിരുന്നു. അദ്ദേഹത്തിൻ്റെ ജന്മദിനത്തിൽ നന്മയുള്ള പ്രവർത്തനമാണ് പത്താം വാർഡ് കോൺഗ്രസ് കമ്മറ്റി നടത്തിയത്.
ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് ബാബു കോഹിന്നൂർ ഭക്ഷ്യ കിറ്റ് വിതരണോദ്ഘാടനം നിർവ്വഹിച്ചു. ബ്ലോക്ക് സെക്രട്ടറി ജോസ് പനയ്ക്കാതോട്ടം, ഗ്രാമപഞ്ചായത്ത് മെമ്പർ സിൽവി ജോസഫ്, കോൺഗ്രസ് വാർഡ് പ്രസിഡന്റ് വിജിമോൻ കിഴക്കുംകര, ബെന്നി പ്ലാമൂട്ടിൽ, സണ്ണി വടക്കേമുറി, റോയിച്ചൻ നരിക്കുഴി, സുബിൻ മാവുളാൽ, ബിജോയ് എന്നിവർ നേതൃത്വം നൽകി
No comments