Breaking News

കുമ്പളപ്പള്ളി ക്വാറൻ്റൈൻ കേന്ദ്രത്തിൽ 24 മണിക്കൂർ സേവന പ്രവർത്തനവുമായ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ


കുമ്പളപള്ളി: കോവിഡ് രോഗികൾക്കുള്ള കുമ്പളപള്ളി SKGM AUP സ്കൂളിലെ കോറൻ്റൈൻ സെൻ്ററിൽ 24 മണിക്കൂറും സേവന പ്രവർത്തനവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ. ക്വാറൻ്റൈനിൽ കഴിയുന്ന 50 ഓളം രോഗികൾക്കാണ് ഇവർ മുഴുവൻ സമയവും സേവന പ്രവർത്തനവുമായി രാവും പകലും സ്കൂളിൽ തന്നെ കഴിയുന്നത്. രോഗികൾക്കാവശ്യമായ ഭക്ഷണങ്ങളും മരുന്നുകളും കൃത്യതയോടെ യഥാസമയം എത്തിച്ചു നൽകി അവരെ രോഗമുക്തരാക്കി വീട്ടിലേക്ക് അയക്കുകയാണ് ഇവരുടെലക്ഷ്യം. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ അതുൽ മനോജ് തോമസ്, ലിയോൺസ് ബിരിക്കുളം, രമീഷ് കോളംകുളം, അക്ഷയ് പെരിയങ്ങാനം എന്നി യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് നേതൃത്വം നൽകുന്നത്

No comments