Breaking News

പ്രതിസന്ധിയുടെ കാലത്ത് സഹജീവികൾക്ക് കരുതലും കൈത്താങ്ങുമായ് മാലോം വള്ളിക്കടവിലെ ജാഗ്രത സമിതി

മാലോം: അതിജീവനത്തിന്റെ കോവിട് കാലത്ത് ആരും ഒറ്റക്കല്ലന്ന് ഉറപ്പിച്ചു പറയുകയാണ് ബളാൽ പഞ്ചായത്തിലെ പതിനൊന്നാം വാർഡിലെ ജാഗ്രത സമിതിയും കോവിട് വാർ റൂം അംഗങ്ങളും. കോരിച്ചൊരിയുന്ന മഴയും കൊറോണയുടെ രണ്ടാം വരവും മലയോരത്തെ പ്രതിസന്ധിയിലാക്കി. അപ്പോഴും സുമനസ്സുകളുടെ സഹായതോടെ അർഹർരായവരുടെ വീടുകളിൽ ഭക്ഷണ കിറ്റ് എത്തിക്കാൻ പഞ്ചായത്ത്‌ അംഗം ജെസ്സി ചാക്കോയും ജാഗ്രത സമിതിയും മുന്നിലുണ്ട്. സുമനസ്സുകളുടെ സഹായത്തോടെ 70 കിലോ അരിയും പലവ്യഞ്ജനങ്ങളും, പച്ചകറിയും ഇന്ന് മാത്രം വിതരണം ചെയ്തു. വരും ദിവസങ്ങളിലും അർഹരായവർക്ക് ഉള്ള സഹായം തുടരുമെന്ന് ഗിരീഷ് വട്ടക്കാട്ട് പറഞ്ഞു. ജാഗ്രത സമതി അംഗങ്ങൾ ആയ ജോമോൻ പിണക്കാട്ട് പറമ്പിൽ , അമൽ പാറത്താൽ, ഷിജോ തെങ്ങുoതോട്ടo, സുബിത് ചെമ്പകശ്ശേരി കോവിട് വാർ റൂം അംഗം ഡാർലിൻ ജോർജ് കടവൻ എന്നിവരും സംബന്ധിച്ചു

No comments