കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു സിപിഐഎം കോളിച്ചാല്‍ ലോക്കല്‍ സെക്രട്ടറി കെ.പി സുരേഷിന്റെ ഭാര്യ ബിന്ദു സുരേഷാണ് മരിച്ചത്
രാജപുരം: സിപിഐഎം കോളിച്ചാല്‍ ലോക്കല്‍ സെക്രട്ടറിയും പ്രാന്തര്‍കാവ് താമസക്കാരനുമായ കെ പി സുരേഷിന്റെ ഭാര്യ ബിന്ദു (43) കോവിഡ് ബാധിച്ച് മരിച്ചു. കഴിഞ്ഞ രണ്ടാഴ്ച്ചയായി കോവിഡ് ബാധിച്ച് തെക്കില്‍ കോവിഡ് ആശുപ്രതിയില്‍ ചികിത്സയിലിരിക്കെ ന്യൂമോണിയ ബാധിച്ച് രോഗം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് മിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബുധനാഴ്ച്ച വൈകിട്ടോടെ മരിച്ചു. മാലക്കല്ല് കേരള ബാങ്ക് സ്വീപ്പറായി ജോലി ചെയ്തു വരികയായിരുന്നു. സംസ്‌കാരം വ്യാഴാഴ്ച്ച രാവിലെ വീട്ട് വളപ്പില്‍ നടക്കും.
മക്കള്‍: അഞ്ജു, അഭിജിത്ത് .
മരുമകന്‍: പ്രജിത്ത്. കോട്ടയം തൊടുപുഴ മണിമലയിലെ രാജപ്പന്റെയും, പത്മാവതിയുടെയും മകളാണ്. സഹോദരി: സിന്ധു.
No comments