ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് ക്ലീൻ കേരളയുമായി കൈകോർത്തു ശേഖരിച്ചത് 70 ടണ്ണോളം ഗാർഹിക മാലിന്യങ്ങൾ
ചിറ്റാരിക്കാൽ: ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിൽ മെമ്പർമാരും, ഹരിതകർമ്മ സേനയും, കുടുംബശ്രീയും കൈകോർത്തപ്പോൾ എഴുപത് ടണ്ണോളം ഗാർഹിക മാലിന്യങ്ങൾ ഒഴിവാക്കാൻ എടുത്തത് കേവലം രണ്ട് ദിവസം മാത്രം. പഞ്ചായത്ത് ഭരണസമിതി ക്ലീൻ കേരളയുമായി ചേർന്ന് നടപ്പിലാക്കുന്ന ഈ പദ്ധതിയിൽ ശാന്തിമന്ദിരത്തിൻ്റെ മൈതാനത്ത് പ്ലാസ്റ്റിക് ചാക്കുകളിൽ മാലിന്യങ്ങൾ കൂനകൂടി.ഇതിൽ നിന്നും ഇരുമ്പ്, ഗ്ലാസ്, ഇ-മാലിന്യങ്ങൾ തരംതിരിക്കുന്ന പ്രവർത്തനങ്ങൾ വാർഡ് അടിസ്ഥാനത്തിൽ ഹരിത കർമസേനയും, തൊഴിലുറപ്പ് തൊഴിലാളികളും ചെയ്തു വരുന്നു. ഈ മാസം അവസാനത്തോടെ ഇവ ക്ലീൻ കേരള ഇവിടെ നിന്നും കൊണ്ടു പോകും ഒരു കിലോയ്ക്ക് പത്തു രൂപ പ്രകാരം പഞ്ചായത്ത് ഇവർക്ക് നൽകണം. ഭരണ സമിതിയുടെ ധീരമായ പ്രവർത്തനമായി നാട് ഇതിനെ അംഗീകരിച്ചു കഴിഞ്ഞു. എല്ലാ വിഭാഗങ്ങളിൽപ്പെട്ട ആളുകളിൽ നിന്നും സഹകരണം ലഭിക്കുന്ന വെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജയിംസ് പന്തമാക്കൽ പറഞ്ഞു.മാലിന്യ വസ്തുക്കളുടെ തരം തിരിക്കലിന് പ്രസിഡണ്ടിനെ കൂടാതെ വൈസ് പ്രസിഡണ്ട് ഫിലോമിന ജോണി, ജിജി കമ്പല്ലൂർ, ഷൈജു ഊരോത്ത്, ജിസ് ഫിലിപ്പ്, പ്രസാദ് എൻ ആർ, എന്നിവർ നേതൃത്വം നൽകി.
No comments