ലോക്ക്ഡൗൺകാലത്ത് നാടിന് കൈത്താങ്ങായി പി.കൃഷ്ണപിള്ള ഗ്രന്ഥാലയം&വായനശാല വയമ്പ്
ഇരിയ : കോവിഡ് മഹാമാരിയുടെ അതിതീവ്രവ്യാപന സാഹചര്യത്തിൽ നാടിനു കൈത്താങ്ങായി വയമ്പ് പി.കൃഷ്ണപിള്ള സ്മാരക ഗ്രന്ഥാലയം &വായനശാലയും അക്ഷര സേനാംഗങ്ങളും.വായനശാല പരിധിയിൽ മുഴുവൻ വീടുകളിലും പച്ചക്കറി കിറ്റ് വിതരണം ചെയ്തു.പച്ചക്കറി കിറ്റ് വിതരണം കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി പി.ശ്രീജ നിർവ്വഹിച്ചു. ചടങ്ങിൽ ഒന്നാം വാർഡ് മെമ്പർ ശ്രീ കുഞ്ഞികൃഷ്ണൻ, വയമ്പ് ബ്രാഞ്ച് സെക്രട്ടറി ടി.അച്ചുതൻ, നേരംകാണാതടുക്കം ബ്രാഞ്ച് സെക്രട്ടറി പി.പി.രാജീവൻ, ക്ലബ്ബ് പ്രസിഡൻ്റ് രതീഷ്.എം എന്നിവർ സംസാരിച്ചു. വായനശാല സെക്രട്ടറി സുരേഷ് വയമ്പ് സ്വാഗതവും പ്രസിഡൻ്റ് രതീഷ്.വി.വി. അധ്യക്ഷതയും വഹിച്ചു. സി പി ഐ എം വയമ്പ്, നേരംകാണാതടുക്കം ബ്രാഞ്ച് കമ്മിറ്റികൾ, യംഗസ്റ്റാർ ക്ലബ്ബ് ,dyfi വയമ്പ് ,നേരംകാണാതടുക്കം യൂണിറ്റ് എന്നിവ സഹകരിച്ച് നടത്തിയ പച്ചക്കറി കിറ്റ് വിതരണം വായനശാലാ പരിധിയിലെ 170 ഓളം വീടുകളിൽ വിതരണം ചെയ്തു.അജയ്കുമാർ, രാജേഷ്.വി, മഹേഷ്.വി,മുരളി വി.ടി, സുഭാഷ്, സതീശൻ വി.എം, രാജേഷ്.ടി, സതീഷ് വി.കെ, സതീഷ് H, ശ്രീജിത്ത് E, കൃപേഷ്, ജിനു ജോസഫ്, വിനു എന്നിവർ നേതൃത്വം നല്കി.
No comments