Breaking News

ഫൈസര്‍, മൊഡേണ വാക്‌സിനുകള്‍ കൊവിഡില്‍നിന്നും ആജീവനാന്ത സംരക്ഷണം നല്‍കുമെന്ന് പഠനം




വാഷിങ്ടണ്‍ | ഫൈസര്‍, മൊഡേണ എന്നീ വാക്‌സിനുകള്‍ കൊവിഡ് 19ല്‍നിന്നും ആജീവനാന്ത പ്രതിരോധം ഉറപ്പാക്കുമെന്ന് പുതിയ പഠനം. ആര്‍എന്‍എ സാങ്കേതിക വിദ്യ ഉപയോഗിച്ച നിര്‍മിച്ച ഈ രണ്ട് വാക്‌സിനുകള്‍ കൊവിഡിനെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കുമെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.

കൊവിഡിന്റെ രണ്ട് വകഭേദങ്ങള്‍ക്കെതിരേയും ഉയര്‍ന്ന അളവിലുള്ള ആന്റിബോഡികള്‍ ഉദ്പാതിപ്പിക്കാന്‍ ഈ രണ്ട് വാക്‌സിനുകള്‍ക്കും കഴിയുന്നുണ്ട്. അതിനാല്‍ ഈ രണ്ട് വാകിസുകളില്‍ ഏതെങ്കിലും ഒന്ന് സ്വീകരിച്ചവര്‍ക്ക് പിന്നീട് വര്‍ഷങ്ങളോളം കൊവിഡ് പ്രതിരോധ ശേഷി ഉണ്ടായിരിക്കും. മാത്രവുമല്ല ഒരിക്കല്‍ വാക്‌സിനെടുത്തവര്‍ക്ക് ബൂസ്റ്റര്‍ ഡോസുകളുടെ ആവശ്യമില്ലെന്നും പഠനത്തില്‍ തെളിഞ്ഞതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. നാച്ചര്‍ ജേണലിലാണ് ഇത് സംബന്ധിച്ച പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.


ആല്‍ഫ വകഭേദത്തേയും ബീറ്റ വകഭേദത്തേയും പ്രതിരോധിക്കാനുള്ള ശേഷി ഫൈസര്‍, മൊഡേണ വാക്‌സിനുകള്‍ സ്വീകരിച്ചവര്‍ക്ക് ലഭിച്ചതായും പഠന സര്‍വെയില്‍ കണ്ടെത്തി. അതേ സമയം ഇന്ത്യന്‍ വകഭേദമായ ഡെല്‍റ്റ വൈറസിനെ എത്രമാത്രം ഈ വാക്‌സിന്‍ പ്രതിരോധിക്കുമെന്നതില്‍ പഠനം നടന്നിട്ടില്ല. ഏറെ വ്യാപന ശേഷിയുള്ളതാണ് ഡെല്‍റ്റ വകഭേദം.



No comments