കിനാനൂർ കരിന്തളത്ത് കയനിവയലിൽ സ്ഥാപിക്കുന്ന 400 കെ.വി സബ്‌സ്റ്റേഷൻ വയലിൽ നിന്നും മാറ്റി സ്ഥാപിക്കണമെന്നാവശ്യം: കോൺഗ്രസ് മണ്ഡലം കമ്മിറ്റി പഞ്ചായത്ത് ഓഫീസിനു മുന്നിൽ പ്രതിഷേധ സമരം നടത്തി
കരിന്തളം: കയനി വയലിൽ നിന്നും സബ്‌സ്റ്റേഷൻ മാറ്റി സ്ഥാപിക്കണമെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ എംപി കിനാനൂർ കരിന്തളം പഞ്ചായത്തിലെ കയനി വയലിൽ സ്ഥാപിക്കുന്ന 400 കെ.വി സബ്‌സ്റ്റേഷൻ വയലിൽ നിന്നും മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോൺഗ്രസ് മണ്ഡലം കമ്മിറ്റി പഞ്ചായത്ത് ഓഫീസിനു മുന്നിൽ നടത്തിയ പ്രതിഷേധസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സബ്‌സ്റ്റേഷൻ നാടിനു അനിവാര്യമാണെന്നും എന്നാൽ നാടിനെ നശിപ്പിച്ചുകൊണ്ടാവരുതെന്നും എംപി പറഞ്ഞു. മണ്ഡലം പ്രസിഡന്റ് ഉമേശൻ വേളൂർ അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡണ്ട് ബാബു ചെമ്പേന സ്വാഗതം പറഞ്ഞു. കെ. പി. ബാലകൃഷ്ണൻ, സിവി ബാലകൃഷ്ണൻ,കെ. വിജയൻ കുമ്പളപ്പള്ളി, കെ. വി. ജയകുമാർ, കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നോബിൾ വെള്ളുക്കൂന്നേൽ, പ്രവാസി കോൺഗ്രസ് ഭാരവാഹികളായ വിനു കൂവാറ്റി, കരിമ്പിൽ ഭാസ്കരൻ, ബൂത്ത് പ്രസിഡന്റ് എവി രാജൻ എന്നിവർ സംസാരിച്ചു. പദ്ധതി പ്രദേശം എംപി സന്ദർശിച്ചു. കയനിയുടെ പ്രശ്നം ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയിൽകൊണ്ടുവരുമെന്നും സബ്‌സ്റ്റേഷൻ മാറ്റി സ്ഥാ പിക്കാനാവശ്യമായ ഇടപെടലുകൾ നടത്തുമെന്നും നാട്ടുകാർക്ക് ഉറപ്പ് നൽകിയാണ് എം പി മടങ്ങിയത്.
No comments