Breaking News

നാടിൻ്റെ ചിരകാല സ്വപ്നം യാഥാർത്ഥ്യമായി: പെരുമ്പട്ട പാലം പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് നാടിന് സമർപ്പിച്ചു


കുന്നുംകൈ : പെരുമ്പട്ട പാലം പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്   ഉദ്ഘാടനം ചെയ്തു. കയ്യൂർ ചീമേനി- വെസ്റ്റ്എളേരി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലം കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തി 9.90 കോടി രൂപ ചെലവിലാണ് നിർമിച്ചത്. 11.05 മീറ്റർ വീതിയും 25. 32 മീറ്റർ നീളവും 4 സ്പാനുകളും ഉള്ള പെരുമ്പട്ട പാലം തേജസ്വിനി പുഴയയ്ക്ക് കുറുകെയാണ് നിർമിച്ചിരിക്കുന്നത്.

സമീപവാസികളായ എൽ.കെ മുഹമ്മദ് കുഞ്ഞി, എൽ കെ റംല, ടി പി ഹംസ, എ പി കെ ഖരീം, ലക്ഷ്മണൻ എന്നിവരാണ് പാലത്തിനായി സൗജന്യമായി സ്ഥലം വിട്ടു നൽകിയത്.

ചടങ്ങിൽ എം.രാജഗോപാലൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ ഡോ.ഡി സജിത്ത് ബാബു സ്വാഗതം പറഞ്ഞു. രാജ്മോഹൻ ഉണ്ണിത്താൻ എം.പി മുഖ്യാഥിതിയായി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാലകൃഷ്ണൻ വിശിഷ്ടാഥിതിയായി. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മാധവൻ മണിയറ, പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം.ലക്ഷ്മി, വെസ്റ്റ്എളേരി, കയ്യൂർ ചീമേനി പഞ്ചായത്ത് പ്രസിഡണ്ടുമാർ തുടങ്ങിയവർ സംബന്ധിച്ചു.

No comments