Breaking News

പെട്രോളിയം വിലവർദ്ധനവിനെതിരെ കേരളാ കോൺഗ്രസ് വെള്ളരിക്കുണ്ടിലും കാഞ്ഞിരടുക്കത്തും ധർണ്ണസമരം നടത്തി


വെള്ളരിക്കുണ്ട്: കേരള കോൺഗ്രസ് പാർട്ടി സംസ്ഥാനവ്യാപകമായി പെട്രോൾ വില വർദ്ധനവിനെതിരെയും പെട്രോൾ ഉൽപ്പന്നങ്ങൾ ജി എസ് ടി ഉൾപ്പെടുത്തണമെന്നും  സിൽവർ ലൈൻ റെയിൽ പദ്ധതി പുനഃപരിശോധിക്കണമെന്നും  റബറിന് 250 രൂപ താങ്ങുവില നിശ്ചയിക്കുന്നതിന് വേണ്ടിയും  കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെയും ആഹ്വാനം ചെയ്ത ഏകദിന ധർണയുടെ കാസർകോട് ജില്ലയുടെ  ഔപചാരികമായ ഉദ്ഘാടനം വെള്ളരിക്കുണ്ടിൽ പാർട്ടി ജില്ലാ പ്രസിഡന്റ് ജെറ്റോ ജോസഫ് നിർവഹിച്ചു ബളാൽ മണ്ഡലം പ്രസിഡണ്ട് അബ്രഹാം തേക്കുംകാട്ടിൽ അധ്യക്ഷതവഹിച്ചു യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് പ്രിൻസ് ജോസഫ് ആശംസകൾ അറിയിച്ച സംസാരിച്ചു യൂത്ത് ഫ്രണ്ട് ജില്ലാ വൈസ് പ്രസിഡണ്ട് ബിനോയ് വെള്ളാപ്പള്ളി സ്വാഗതവും യൂത്ത് ഫ്രണ്ട് ജില്ല ജനറൽ സെക്രട്ടറി ഷോബി ഫിലിപ്പ് നന്ദിയും പറഞ്ഞു


പെരിയ: പെട്രോളിയം വിലവർദ്ധനക്കെതിരെയും ,ഗ്യാസ് സബ്ബ് സിഡി പുന:സ്ഥാപിക്കുക, റബ്ബർ തറവില 250 രൂപയായി നിശ്ചയിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരളാ കോൺഗ്രസ് ഉദുമ നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കാഞ്ഞിരടുക്കം പോസ്റ്റ് ഓഫീസിനു മുമ്പിൽ ധർണ്ണ നടത്തി.

ധർണ്ണ സംസ്ഥാന സ്റ്റിയറിഗ് കമ്മറ്റി അംഗം ജോർജ് പൈനാപ്പള്ളി ഉൽഘാടനം ചെയ്തു.

ദിനംതോറും പെട്രോൾ വില വർദ്ധിച്ചു കൊണ്ടിരിക്കുന്നു. നാളെത്തേക്കാൾ കുറഞ്ഞ വിലക്ക് ഇന്ന് പെട്രോൾ ലഭിക്കുന്ന ലോകത്തെ ഏക രാജ്യം ഇന്ത്യ മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. റബറിൻ്റെ തറവില 250 രൂപയാക്കുമെന്നത് ഇടതു മുന്നണിയുടെ പ്രകടനപത്രികയിലെ വാഗ്ദാനമാണെന്നും, ഇത് എത്രയും വേഗം നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നിയോജക മണ്ഡലം പ്രസിഡണ്ട് ടിമ്മി എലിപുലിക്കാട്ട് അദ്ധ്യക്ഷത വഹിച്ചു.ജില്ലാ ജനറൽ സെക്രട്ടറി മാത്യു കണിപ്പള്ളി, ഷോബി പാറേക്കാട്ടിൽ ,സാബു മുകുന്ദകിരി എന്നിവർ പ്രസംഗിച്ചു.

No comments