കെ.എം മാണി കാരുണ്യ സന്നദ്ധസേന; യൂത്ത്ഫ്രണ്ട് (എം) നേതൃത്വത്തിൽ മലയോരത്ത് പച്ചക്കറികിറ്റ് വിതരണം നടത്തി
വെള്ളരിക്കുണ്ട്: കോവിഡ് മഹാമാരിയിൽ കൈതാങ്ങായി കേരളാ യൂത്ത് ഫ്രണ്ട് (എം).
കെ.എം.മാണി കാരുണ്യസന്നദ്ധസേന ആഭിമുഖ്യത്തിൽ നടത്തുന്ന പച്ചക്കറി കിറ്റ് വിതരണത്തിൻ്റെ രണ്ടാം ഘട്ട പ്രവർത്തനത്തിൻ്റെ ഭാഗമായി കേരളാ യൂത്ത് ഫ്രണ്ട് (എം) നേതൃത്വത്തിൽ
ബളാൽ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങിൽ ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തു.
പഞ്ചായത്ത് തല ഉദ്ഘാടനം സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം സാബു എബ്രഹാം വെള്ളരിക്കുണ്ടിൽ ഉദ്ഘാടനം ചെയ്തു, യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് ലിജിൻ ഇരുപ്പക്കാട്ട്, അധ്യക്ഷത വഹിച്ചു, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷിനോജ് ചാക്കോ, കേരള കോൺഗ്രസ് (എം) ജില്ലാ വൈസ് പ്രസിഡൻറ് ജോയി മൈക്കിൾ, കേരള കോൺഗ്രസ് (ബി)നേതാവ് നന്ദകുമാർ, കേരള കോൺഗ്രസ് (എം) ബളാൽ മണ്ഡലം പ്രസിഡൻറ് ടോമി മണിയൻതോട്ടം, സിപിഐ(എം) ബളാൽ ലോക്കൽ സെക്രട്ടറി സി ദാമോദരൻ, സണ്ണി മങ്കയം എന്നിവർ സംബന്ധിച്ചു.
No comments