ഓൺലൈൻ പരിസ്ഥിതിദിന ക്വിസ് മത്സരവുമായ് ബാലസംഘം ഏഴാംമൈൽ വില്ലേജ് കമ്മിറ്റി ജില്ലാ സെക്രട്ടറി പ്രവീൺ പാടി ഉദ്ഘാടനം ചെയ്തു.
ഇരിയ: ജൂൺ 5 പരിസ്ഥിതി ദിനാചരണ പരിപാടികളുടെ മുന്നോടിയായി ബാലസംഘം ഏഴാംമൈൽ വില്ലേജ് കമ്മിറ്റി ഓൺലൈൻ ക്വിസ് മത്സരം സംഘടിപ്പിച്ചു. LP, UP, HS, HSS വിഭാഗങ്ങളിലെ കുട്ടികൾക്കായാണ് മത്സരം സംഘടിപ്പിച്ചത്. ബാലസംഘം കാസറഗോഡ് ജില്ലാ സെക്രട്ടറി പ്രവീൺ പാടി ഉദ്ഘാടനം ചെയ്തു. ക്വിസ് മാസ്റ്റർ ആര്യ മത്സരം നിയന്ത്രിച്ചു. അനുപ്രിയ, ആദിത്യ, സുനിൽ പാറപ്പള്ളി എന്നിവർ സംസാരിച്ചു. LP വിഭാഗത്തിൽ ആരാധ്യ, ആദിദേവ്, ദേവേശ്വർ, UP വിഭാഗത്തിൽ അഭിനവ്, ആര്യനന്ദ, ശ്രേയ, ഹൈസ്ക്കൂൾ വിഭാഗത്തിൽ ശ്രീരാഗ്, രാഹുൽരാജ്, ശ്രീരാജ്, ഹയർസെക്കൻ്ററി വിഭാഗത്തിൽ യദുൻരാജേഷ്, അഭിറാം ശ്യാം, അശ്വനി ശശീന്ദ്രൻ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി വിജയികളായി.
No comments