Breaking News

ലൈബ്രറി കൗൺസിൽ വാക്സിൻ ചലഞ്ച്; വെള്ളരിക്കുണ്ട് താലൂക്കിൽ നൂറ് ശതമാനം





പരപ്പ: സംസ്ഥാന സർക്കാരിൻ്റെ വാക്സിൻ ചലഞ്ചിലേക്ക് വെള്ളരിക്കുണ്ട് താലൂക്ക് ലൈബ്രറി കൗൺസിൽ സമാഹരിച്ച 429021-രൂപയുടെ ചെക്ക് കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി.കെ.രവി താലൂക്ക് സെക്രട്ടറി എ.ആർ.സോമൻ മാസ്റ്ററിൽ നിന്ന് ഏറ്റുവാങ്ങി ജില്ലാ ലൈബ്രറികൗൺസിൽ മെമ്പർ കെ.ദാമോദരനെ ഏൽപ്പിച്ചു.



കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ ആഹ്വാനം ചെയ്ത വാക്സിൻ ചലഞ്ചിൽ വെള്ളരിക്കുണ്ട് താലൂക്കു പരിധിയിലുള്ള മുഴുവൻ ഗ്രന്ഥശാലകളും പങ്കാളികളായി.ആനുകൂല്യങ്ങളൊന്നും ലഭിച്ചു തുടങ്ങാത്ത പുതിയ ആറ് ഗ്രന്ഥാലയങ്ങൾ ഉൾപ്പടെ 72 ഗ്രന്ഥശാലകൾ സമാഹരിച്ചുനൽകിയ തുകയാണ് ജില്ലാ ലൈബ്രറി കൗൺസിലിനെ ഏല്പിച്ചത്.

കടുത്ത കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ഓൺലൈൻ സൗകര്യംമാത്രം ഉപയോഗപ്പെടുത്തിക്കാെ ണ്ട്, ഈ ദുരിതകാലത്തെ അതിജീവിക്കാൻ ജനപക്ഷത്തുനിന്നു പ്രവർത്തിച്ച ഗ്രന്ഥശാലാ പ്രവർത്തകരെ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി.കെ.രവി പ്രത്യേകം അഭിനന്ദിച്ചു. താലൂക്കിൽ സന്നദ്ധ പ്രവർത്തനം നടത്തുന്ന ഗ്രന്ഥശാലാ പ്രവർത്തകരായ

അക്ഷരസേനാംഗങ്ങളുടെ പ്രവർത്തനങ്ങളേയും അദ്ദേഹംശ്ലാഘിച്ചു.




പരപ്പ സ്കൂൾ പരിസരത്തു വച്ചു നടന്ന ലളിതമായ ചടങ്ങിൽ കിനാനൂർ-കരിന്തളം ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ സി.എച്ച്.അബ്ദുൾനാസർ അധ്യക്ഷത വഹിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ മെമ്പർ എ.ആർ രാജു സംസാരിച്ചു. എ ആർ സോമൻ സ്വാഗതവും കെ.ദാമോദരൻ നന്ദിയും പറഞ്ഞു.

No comments