നിരന്തരമായ കടയടപ്പ് പ്രഖ്യാപനത്തിൽ പ്രതിഷേധം ജൂൺ 10ന് സമ്പൂർണ്ണ കടയടപ്പ് സമരവുമായി കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി
കടകൾ അടപ്പിച്ചു കൊണ്ട് അശാസ്ത്രിമായി നടപ്പിലാക്കുന്ന കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കെതിരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാസർഗോഡ് ജില്ലാ കമ്മിറ്റി ജൂൺ 10ന് ജില്ലയിലെ മുഴുവൻ കടകളും അടച്ചിട്ടു കൊണ്ട് പ്രതിഷേധ സമരം നടത്തുന്നു.
എല്ലാ വ്യാപാര സ്ഥാപനങ്ങളും പ്രവർത്തിക്കാൻ അനുവദിക്കുക,വ്യാപാരികൾക്ക് പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കുക, പോലീസിൻ്റേയും സെക്ട്രൽ മജിസ്ട്രേറ്റിൻ്റയും പീഠനം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് സമരം.
സമരത്തിൻ്റെ ഭാഗമായി ജുൺ 10 വ്യാഴാഴ്ച ഓരോ യൂണിറ്റിലെയും മുഴുവൻ വ്യാപാര സ്ഥാപനങ്ങളും അടച്ചിട്ട് മെമ്പർമാർ സമരത്തിൽ പങ്കെടുക്കും
ജൂൺ 10ന് വ്യാഴാഴ്ച രാവിലെ 11 മണി മുതൽ 12 മണി വരെ വെള്ളരിക്കുണ്ട് യൂണിറ്റിലെ വിവിധ സ്ഥലങ്ങളിൽ യൂണിറ്റ് ഭാരവാഹികളുടെ നേതൃത്വത്തിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് സമരം നടത്തും.
ടൗണുകളിൽ വരാൻ പറ്റാത്ത വ്യാപാരികൾ വീടുകളിൽ കുടുംബസമേതം പ്ലക്കാർഡ് പിടിച്ച് സമരം നടത്തും.
No comments