Breaking News

അമിത വോൾട്ടേജ് പ്രവാഹത്തിൽ നെല്ലിയടുക്കം പുതുക്കുന്ന് വട്ടക്കല്ല് മേഖലകളിലെ വീടുകളിലെ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ കത്തിനശിച്ചു


നെല്ലിയടുക്കം: കെ.എസ്.ഇ.ബിയുടെ അനാസ്ഥ മൂലം അമിത വോൾട്ടേജ് കാരണം നെല്ലിയടുക്കം പുതുക്കുന്ന് ,വട്ടക്കല്ല് മേഖലകളിലെ വീടുകളിലെ ഇലക്ട്രിക് ഉപകരണങ്ങൾ വ്യാപകമായി നശിച്ച് പോയതായി പരാതി. നഷ്ടം സംഭവിച്ചവർക്ക്

തക്കതായ നഷ്ട പരിഹാരം നൽകണമെന്ന് ബിജെപി പുതുക്കുന്ന് ബൂത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.


കഴിഞ്ഞ ദിവസമുദായ ശക്തമായ വോൾട്ടേജ് കാരണം പുതുക്കുന്ന്, വട്ടക്കല്ല് മേഖലകളിലെ വീടുകളിലെ ഇലക്ട്രിക് ഉപകരണങ്ങൾ, ടെലിവിഷൻ, മൊബൈൽ ഫോൺ, മിക്സി, ബൾബുകൾ എന്നിവ വ്യാപകമായി കത്തിനശിച്ചു. എവിടെ പരാതിപ്പെടണം എന്ന ആശങ്കയിലാണ് നാട്ടുകാർ, ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് പ്രദേശത്ത് സംഭവിച്ചിരിക്കുന്നത്. ബാനം കോട്ടപ്പാറ-കിളിയളം റോഡിൻ്റെ പണി നടക്കുന്നതിനാൽ ഇലക്ട്രിക് പോസ്റ്റുകൾ യഥാസമയം മാറ്റി സ്ഥാപിക്കാൻ അസൗകര്യം നേരിട്ടു എന്നാണ് കെ എസ് ഇ ബി അധികൃതർ പറയുന്നതെന്ന് നാട്ടുകാർ അഭിപ്രായപ്പെട്ടു.

കെ.എസ്.ഇ.ബിയുടെഭാഗത്ത് നിന്നും വന്ന വീഴ്ചയിൽ ജനങ്ങൾക്ക് മതിയായ നഷ്ട പരിഹാരം പ്രഖ്യാപിക്കണമെന്ന് ബിജെപി പുതുക്കുന്ന് ബൂത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.

No comments