Breaking News

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; ടിക് ‌ടോക് താരം ’മുത്തുമണി അമ്പിളി’ അറസ്റ്റിൽ


തൃശൂർ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന പരാതിയിൽ ടിക് ടോക് താരം അറസ്റ്റില്‍. ടിക് ടോക് അടക്കമുള്ള സാമൂഹിക മാദ്ധ്യമങ്ങളിൽ ഷോർട്ട് വീഡിയോ ചെയ്ത് ശ്രദ്ധേയനായ അമ്പിളിയെന്ന വിഘ്നേഷ് കൃഷ്ണയാണ് പിടിയിലായത്. 


 

19കാരനായ വിഘ്നേഷ് ഫോണിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെയാണ് പീഡിപ്പിച്ച് ഗർഭിണിയാക്കിയത്. പരിചയപ്പെട്ട ശേഷം വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ ബൈക്കില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതി നൽകിയിരിക്കുന്നത്. തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ പരിസരത്ത് നിന്ന് എസ് ഐ ഉദയകുമാര്‍, സിപിഒമാരായ അസില്‍, സജീവ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.


ടിക് ടോകിലൂടെയും ടിക് ടോക് നിരോധിക്കപ്പെട്ടതിന് ശേഷം ഇന്‍സ്റ്റഗ്രാം റീലുകളിലൂടേയുമാണ് അമ്പിളി ശ്രദ്ധിക്കപ്പെട്ടിരുന്നത്. പെണ്‍കുട്ടികളേയും പ്രകൃതിയേയും നോവിക്കരുതെന്നും അതിന്റെ കഥകള്‍ പറഞ്ഞ് കരയുകയുമാണ് അമ്പിളിയുടെ പ്രധാന പരിപാടി. മിക്കവീഡിയോകളും പെണ്‍കുട്ടികളെ സഹോദരിമാരായി കാണണമെന്നടക്കം വിഷയങ്ങളായിരുന്നു.


No comments