Breaking News

ദുരിതകാലത്തെ കരുതൽ കോടോംബേളൂർ അട്ടക്കണ്ടം ഒമ്പതാം വാർഡിലെ മുഴുവൻ കുടുംബങ്ങൾക്കും എൽഡിഎഫ് വാർഡ് കമ്മറ്റി പച്ചക്കറികിറ്റ് വിതരണം ചെയ്തു


ഇടത്തോട്: കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോടോം ബേളൂർ ഗ്രാമപഞ്ചായത്ത്  അട്ടക്കണ്ടം 9-ാ൦ വാർഡിലെ മുഴുവൻ കുടുംബങ്ങൾക്കും സൗജന്യ  പച്ചക്കറി കിറ്റ് വിതരണം ചെയ്തു.

 കോവിഡ് മഹാമാരി തീര്‍ത്ത പ്രതിസന്ധിയുടെ ഭാഗമായി ലോക്‌ഡൗൺ നീണ്ട് പോകുന്നസാഹചര്യം കണക്കിലെടുത്ത് വാർഡിലെ 410 ഓളം വീടുകളിൽ എൽ ഡി എഫ് വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കിറ്റ് വിതരണം ചെയ്തത് .

കിറ്റ് വിതരണം ഉദ്ഘാടനം പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ എം ലക്ഷ്മി നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ രജനി കൃഷ്ണൻ , പിവി ചന്ദ്രൻ, സിപിഐ(എം) കാലിചാനടുക്കം ലോക്കൽ സെക്രട്ടറി ടി വി ജയചന്ദ്രൻ,മുൻ മെമ്പർ പി വി ശശിധരൻ എന്നിവർ സംസാരിച്ചു..

വാർഡ് മെമ്പർ ജഗന്നാഥ് എം വി അധ്യക്ഷനായി, വാർഡ് കൺവീനർ മധു കോളിയാർ  സ്വാഗതം പറഞ്ഞു.

ഡിവൈഎഫ്ഐ പ്രവർത്തകർ വാർഡിന്റെ മുഴുവൻ വീടുകളിലും പച്ചക്കറി കിറ്റ് എത്തിച്ചു.

മദനൻ പെരട്ടൂർ, ഷെരീഫ് ഒറിക്സ്, രാകേഷ് കെ പി മാണിയൂർ, ജോമീഷ് ജോസഫ് കോളിയാർ, വിജയൻ ഏഴാംമൈൽ, സാബുരാജ് കായക്കുന്ന്, ഷംസുദീൻഇടത്തോട്,  ഗഫൂർപരപ്പ തുടങ്ങിയവരുടെ സാമ്പത്തികസഹായത്തോടെയാണ് പച്ചക്കറി സാധനങ്ങൾ വാങ്ങിയത്.30 ക്വിന്റെൽ  പച്ചക്കറിയാണ് വിതരണം ചെയ്തത്..

ഈ കോവിഡ് കാലത്ത് വാർഡിലെ ഒരു പറ്റം യുവാക്കൾ നടത്തുന്ന സന്നദ്ധപ്രവർത്തനങ്ങൾ  ഇതിനോടകം തന്നെ മാതൃകയായതാണ്.

No comments