Breaking News

നീലേശ്വരം പാലായി റഗുലേറ്റർ കം ബ്രിഡ്ജ് ഷട്ടറുകളുടെ കാര്യക്ഷമതാ പരിശോധന: 11നും 12നും പൊതുജനങ്ങൾക്ക് പ്രവേശനമില്ല


കാര്യങ്കോട് പുഴയിൽ പാലായി വളവിൽ നിർമ്മാണം പൂർത്തിയാക്കിയ റഗുലേറ്റർ കം ബ്രിഡ്ജ് ഷട്ടറുകളുടെ കാര്യക്ഷമതാ പരിശോധന ജൂൺ 11, 12 തീയതികളിൽ നടക്കുന്നതിനാൽ ഈ ദിവസങ്ങളിൽ ഷട്ടർ കം ബ്രിഡ്ജ് പരിസരത്ത് പൊതുജനങ്ങളെ ഒരു കാരണവശാലും പ്രവേശിപ്പിക്കില്ലെന്ന് നീലേശ്വരം നഗരസഭ സെക്രട്ടറി അറിയിച്ചു. ട്രയൽ റൺ നടത്തുന്ന സമയങ്ങളിൽ ഷട്ടറുകൾ പൂർണമായും താഴ്ത്തുകയും പൂർണ്ണ തോതിൽ ജലം സംഭരിക്കുകയും ഏതുസമയത്തും തുറന്നുവിടുകയും ചെയ്യുന്നതാണ്.  ഈ സമയങ്ങളിൽ റഗുലേറ്ററിന്റെ ഇരുഭാഗങ്ങളിലും ജലനിരപ്പ് ഉയരുവാൻ സാധ്യതയുണ്ട്. ഈ ദിവസങ്ങളിൽ പുഴയുടെ പരിസരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. മത്സ്യബന്ധനത്തിനോ മറ്റ് ആവശ്യങ്ങൾക്കോ പുഴയിൽ ഇറങ്ങുന്നത് ഒഴിവാക്കേണ്ടതാണ്.

No comments