യാത്രക്കാർക്ക് ഭീഷണിയായി മാറിയ പരപ്പ-കനകപ്പള്ളി റോഡരികിലെ കാടുകൾ വെട്ടിത്തെളിച്ച് പ്രിയദർശിനി സോഷ്യോ കൾച്ചറൽ ഫോറം പ്രവർത്തകർ
പരപ്പ: പ്രിയദർശിനി സോഷ്യോ കൾച്ചറൽ ഫോറം പ്രവർത്തകർ പരപ്പ കനകപ്പള്ളി റോഡിന്റെ ഇരുവശത്തും വാഹനയാത്രക്കാരുടെ കാഴ്ച മറയ്ക്കുന്ന കാട് വെട്ടിത്തെളിച്ച് വൃത്തിയാക്കി. റോഡിന് ഇരുവശത്തുമുള്ള കുറ്റിക്കാടുകൾ റോഡിലേക്ക് ഇറങ്ങി യാത്രക്കാർക്ക് അങ്ങേയറ്റം ബുദ്ധിമുട്ടാകുന്ന സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്. ഇത് പല അപകടങ്ങൾക്കും കാരണമായിരുന്നു. കാട് വെട്ടിത്തെളിച്ചതോടെ സുഗമമായ യാത്രയ്ക്ക് വഴിയൊരുങ്ങി. ഫോറം പ്രവർത്തകരായ സിജോ പി ജോസഫ്, കുഞ്ഞികൃഷ്ണൻ കക്കാണത്ത്, അനൂപ് പാലങ്കി, പ്രശാന്ത് യാദവ് തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
No comments