കേരള വനം വന്യജീവി വകുപ്പ്, റാണിപുരം വന സംരക്ഷണ സമിതി സംയുക്താഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനാചരണം നടത്തി
പനത്തടി: കേരള വനം വന്യജീവി വകുപ്പ്, റാണിപുരം വന സംരക്ഷണ സമിതി എന്നിവയുടെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനാചരണം നടത്തി. കുണ്ടുപ്പള്ളി ആരോഗ്യക്ഷേമകേന്ദ്രം പരിസരത്ത് നടന്ന പരിപാടി പഞ്ചായത്തംഗം സി.ആർ. ബിജു ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡന്റ് എസ്. മധുസൂദനൻ അദ്ധ്യക്ഷത വഹിച്ചു. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ടി.പ്രഭാകരൻ മുഖ്യപ്രഭാഷണം നടത്തി. ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ എ.സുജ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ആർ.കെ. രാഹുൽ , ടി.എം.സിനി, അംഗൺ വാടി വർക്കർ റസിയ, എസ് .ടി പ്രമോട്ടർ കെ.വി. വാസന്തി , എം.കെ.സുരേഷ്, മാധവി സുകു എന്നിവർ സംസാരിച്ചു. റാണിപുരം ഇക്കോ ടൂറിസം കേ ന്ദ്രത്തിൽ ശുചീകരണ പ്രവർത്തനം നടത്തി. എൻ.കെ. സന്തോഷ്, എം.ബാലകൃഷ്ണൻ നായർ, കെ.സുരേഷ്, ജി.രാമചന്ദ്രൻ എന്നിവർ നേതൃത്വം നല്കി.
No comments