Breaking News

പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി മാതൃകാ ഔഷധതോട്ടമൊരുക്കി നാട്ടുവൈദ്യ കൂട്ടായ്മ


കേരള കാർഷിക സർവ്വകലാശാല ഉത്തര മേഖല പ്രദേശിക ഗവേഷണ കേന്ദ്രം പിലിക്കോട് ന്റെ അഭിമുഖ്യത്തിൽ മാതൃക ഔഷധ സസ്യ തോട്ടം കാസർഗോഡ് കണ്ണൂർ ജില്ലകളിലെ പ്രമുഖ വൈദ്യൻമാരായ ശ്രീ കെ.കുഞ്ഞിരാമൻ (മുൻ എം.എൽ.എ )

കാനായി നാരായണൻ വൈദ്യർ , ബാലകൃഷ്ണൻ വൈദ്യർ , പുഷ്പാംഗദൻ വൈദ്യർ ,ശശിന്ദ്രൻ ഗുരുക്കൾ, ബാബു വൈദ്യർ, ഡോ. വി.വി ക്രിസ്റ്റോ ഗുരുക്കൾ , രാഹുൽ ഗുരുക്കൾ എന്നിവർ ചേർന്ന് ഔഷധ സസ്യങ്ങൾ നട്ട് കൊണ്ട് ഉദ്ഘടനം നടത്തി.

 പിലിക്കോട് കാർഷിക ഗവേഷണ കേന്ദ്രം അസി.പ്രെഫസർ ഡോ. മിരമഞ്ജുഷ എ.വി സ്വാഗതം പറഞ്ഞ ചടങ്ങിൽ പിലിക്കോട് കാർഷിക ഗവേഷണ കേന്ദ്രം മേധാവി പ്രൊഫ. ഡോ. വനജ .ടി അദ്ധ്യക്ഷത വഹിച്ചു. അസി. പ്രൊഫ.പി.കെ രതിഷ് , അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ കെ രാജഗോപാൽ, ഫാം സൂപ്രണ്ട് പി.പി. മുരളിധരൻ തുടങ്ങിയവർ ആശംസകൾ അറിയിച്ചു . അസി. പ്രൊഫ. രമ്യ രാജൻ . കെ നന്ദി പറഞ്ഞു.

വരും വർഷങ്ങളിൽ പൊതുജനങ്ങക്ക് കൂടുതൽ ഔഷധസസ്യങ്ങൾ പിലിക്കോട് പ്രദേശിക ഗവേഷണ കേന്ദ്രത്തിൽ നിന്ന് ലഭ്യമാക്കുക എന്നതാണ് മാതൃക ഔഷധ സസ്യ തോട്ടത്തിന്റെ ലക്ഷ്യം എന്ന് ഡോ. വനജ .ടി പറഞ്ഞു. തോട്ടം ഒരുക്കിയതിന് ശേഷം നാട്ടുവൈദ്യൻമാരുടെയും കളരി ഗുരുക്കൻമാരുടെയും ലഘു പ്രഭാഷണവും നടന്നു

No comments