Breaking News

പരിസ്ഥിതി ദിനം, വെസ്റ്റ്എളേരി പഞ്ചായത്തിൽ പച്ചത്തുരുത്ത് പദ്ധതിക്ക് തുടക്കമായി


കുന്നുംകൈ: പ്രാദേശിക ജൈവവൈവിധ്യ സംരക്ഷണം ലക്ഷ്യമിട്ട് ഹരിതകേരളം മിഷന്‍റെ പച്ചത്തുരുത്ത് പദ്ധതിക്ക്  പരിസ്ഥിതിദിനത്തില്‍ വെസ്റ്റ്എളേരി പഞ്ചായത്തിൽ തുടക്കമായി. തരിശ് ഭൂമിയില്‍ പച്ചപ്പൊരുക്കാനുള്ള ഹരിതകേരളം മിഷന്‍റെ പച്ചത്തുരുത്ത് പദ്ധതിക്കാണ് വെസ്റ്റ്എളേരി പഞ്ചായത്തിൽ തുടക്കമിട്ടത്.പതിനേഴാം വാർഡിലെ പെരുമ്പട്ട കെ പി.അബ്ദുള്ള സാഹിബ് സ്മാരക ഗവ.എൽ.പി സ്കൂളിലെ ഒരേക്കർ വരുന്ന സ്ഥലത്താണ് പച്ചത്തുരുത്ത് പദ്ധതിക്ക് തുടക്കമിട്ടത്. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഗിരിജ മോഹൻ പദ്ധതി ഉൽഘാടനം. ചെയ്തു. വൈസ് പ്രസിഡൻ്റ് പി.സി.ഇസ്മായിൽ അദ്ധ്യക്ഷത വഹിച്ചു. മെമ്പർമാരായ എം.വി.ലിജിന, റൈഹാനത്ത് ടീച്ചർ, സി.ഡി.എസ് ചെയർ പേർസൺ കെ.പി.ലക്ഷ്മി, വി. ഇ .ഒ ചാക്കോ പി.എ,തൊഴിലുറപ്പ് ഇഞ്ചിനിയർ ഷാഹിദ്, ഹരിത കർമ്മ സേന അംഗങ്ങളായ പ്രമീള, സിന്ധു, ഹനീഫ പെരുമ്പട്ട എന്നിവർ സംബന്ധിച്ചു.

No comments