Breaking News

കോട്ടയം മണിമല എസ്‌ഐക്ക് വെട്ടേറ്റു




മണിമല എസ്‌ഐ വിദ്യാധരന് വെട്ടേറ്റു. വധശ്രമ കേസിലെ പ്രതിയെ അറസ്റ്റ് ചെയ്യുന്നതിനിടെയാണ് സംഭവം. പ്രതിയുടെ പിതാവ് പ്രസാദ് ആണ് എസ്‌ഐയെ വെട്ടിയത്.


മണിമല വെള്ളാവൂർ ചുവട്ടടി പാറയിൽ ആണ് സംഭവം നടന്നത്. പരുക്കേറ്റ എസ്‌ഐയെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രസാദിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.

No comments