Breaking News

വാക്‌സിനേഷന് ബുക്കിങ്ങും രജിസ്‌ട്രേഷനും ഒഴിവാക്കി കേന്ദ്ര സര്‍ക്കാര്‍




ന്യൂഡല്‍ഹി | കൊവിഡ് വാക്സിനായി കൊവീന്‍ ആപില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യലും സ്ലോട്ട് ബുക്ക് ചെയ്യലും കേന്ദ്ര സര്‍ക്കാര്‍ ഒഴിവാക്കി.18 വയസ്സും അതിന് മുകളിലുള്ള ആര്‍ക്കും അടുത്തുള്ള വാക്സിനേഷന്‍ സെന്ററിലെത്തി മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാതെ തന്നെ വാക്സിന്‍ എടുക്കാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഗ്രാമങ്ങളില്‍ ഉള്‍പ്പെടെ പ്രതിരോധ കുത്തിവെപ്പിന്റെ വേഗത വര്‍ധിപ്പിക്കുന്നതിനും ജനങ്ങളില്‍ വാക്സിന്‍ മടി അകറ്റുന്നതിനുമാണ് പുതിയ തീരുമാനം .


അതേ സമയം വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ തിരക്ക് നിയന്ത്രിക്കുന്നതിന് കേരളത്തിലടക്കം ബുക്കിങ് സംവിധാനം തുടരുമെന്നാണ് സൂചന.

ജൂണ്‍ 21 മുതല്‍ രാജ്യത്തെ 18 വയസ്സിന് മുകളിലുള്ള 75 ശതമാനം പൗരന്‍മാര്‍ക്കും വാക്സിന്‍ സൗജന്യമായി കേന്ദ്ര സര്‍ക്കാര്‍ തന്നെ വിതരണം ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. നിലവില്‍ ജനസംഖ്യയുടെ 3.3 ശതമാനം പേര്‍ക്ക് മാത്രമെ വാക്‌സിന്റെ രണ്ടും ഡോസുകളും ലഭ്യമായിട്ടുള്ളു.




No comments