പാർട്ടി വിരുദ്ധ പ്രവർത്തനം; യുവമോർച്ച വയനാട് ജില്ലാ പ്രസിഡന്റിനെ പുറത്താക്കി
കല്‍പ്പറ്റ | യുവമോര്‍ച്ച വയനാട് ജില്ലാ പ്രസിഡന്റ് ദീപു പുത്തന്‍പുരയിലിനെ തല്‍സ്ഥാനത്തു നിന്നുംപുറത്താക്കി. തിരഞ്ഞെടുപ്പ് സമയത്ത് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവെന്ന് കാണിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് പുറത്താക്കല്‍.
സി കെ ജാനുവിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ചുമതലയിലുണ്ടായിരുന്ന ആളാണ് ആണ് ദീപു പുത്തന്‍പുര. പാര്‍ട്ടി ജില്ലാ ജനറല്‍ സെക്രട്ടറി പ്രശാന്ത് മലവയലിന്റെ സാമ്പത്തിക ഇടപാടുകളെ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ദീപു ചോദ്യം ചെയ്തിരുന്നു. ബത്തേരി മണ്ഡലം യുവമോര്‍ച്ച പ്രസിഡന്റ് ലിലില്‍ കുമാറിനെയും പുറത്താക്കി.
ആര്‍ത്തിമൂത്ത് അധികാര കേന്ദ്രങ്ങള്‍ക്ക് മുന്നില്‍ സാഷ്ടാംഗ പ്രണാമം ചെയ്തവരോട് ഞങ്ങള്‍ ഇന്ന് തോറ്റിരിക്കുന്നുവെന്ന് ദീപു പുത്തന്‍പുര തന്റെ പുറത്താക്കല്‍ നടപടിയെ ഫേസ്ബുക്കിലൂടെ പ്രതികരി
No comments