Breaking News

നിർധന കുടുംബങ്ങൾക്ക് സൗജന്യമായി വീട് വയറിംഗ് ചെയ്ത് നൽകി കേരള ഇലക്ട്രിക്കൽ വയർമാൻ ആൻഡ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ പരപ്പ യൂണിറ്റ്


പരപ്പ: കേരള ഇലക്ട്രിക്കൽ വയർമാൻ ആൻഡ് സൂപ്പർ വൈസേഴ്സ് അസോസിയേഷൻ പരപ്പ യൂണിറ്റ് പുലിയംകുളത്തെ രാമചന്ദ്രൻ-ലീല ദമ്പതികളുടെ വീട് സൗജന്യമായി വയറിംഗ് ചെയ്തു നൽകി. ജില്ലാ പ്രസിഡന്റ് ബി. സുരേഷ്‌കുമാർ സ്വിച്ച്ഓൺ കർമ്മം നിർവഹിച്ചു. ചടങ്ങിൽ കിനാനൂർ -കരിന്തളം ഗ്രാമപഞ്ചായത്ത് മെമ്പർ സി എച്ച് അബ്ദുൾനാസർ മുഖ്യാഥിതി യായിരുന്നു. വിജയൻ സി.വി, വിദ്യാധരൻ.സി, ഇർഷാദ് കെ. പി, ബേബി സെബാസ്റ്റ്യൻ, ബെന്നി പി. എ, സന്തോഷ്‌കുമാർ വി എന്നിവർ സംസാരിച്ചു. തുടർന്ന് പുലിയംകുളത്ത് നിർധനരായ രാജു -രാധ ദമ്പതിമാരുടെ വീട് സൗജന്യമായി വയറിംഗ് ചെയ്തു നൽകി. ഇതിനായുള്ള വയറിംഗ് സാമഗ്രികൾ ബാനം ഗവണ്മെന്റ് ഹൈസ്കൂളിലെ പി. ടി. എ കമ്മിറ്റി നൽകി

No comments