Breaking News

ഭാരതീയ ജനതാ പാർട്ടി തൃക്കരിപ്പൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ അടിയന്തരാവസ്‌ഥയിൽ പങ്കെടുത്ത് അവശത അനുഭവിക്കുന്ന മുതിർന്ന ബി ജെ പി നേതാക്കളെ ആദരിച്ചു


അടിയന്തരാവസ്‌ഥയിൽ പങ്കെടുത്ത് അവശത അനുഭവിക്കുന്ന മുതിർന്ന ബി ജെ പി നേതാക്കളെ ആദരിച്ചു. ഭാരതീയ ജനതാ പാർട്ടി തൃക്കരിപ്പൂർ മണ്ഡലം കമ്മറ്റി വലിയ പറമ്പ പഞ്ചായത്തിലെ മുതിർന്ന ബി ജെ പി നേതാക്കളായ കെ.കുഞ്ഞിരാമൻ കെ വി കണ്ണൻ എന്നിവരെ ആദരിച്ചു. വലിയ പറമ്പയിൽ വച്ച് നടന്ന പരിപാടി മുതിർന്ന ബി ജെ പി നേതാവ് കെ.വി ലക്ഷമണൻ ഉപഹാരം നൽകി മണ്ഡലം പ്രസിഡന്റ് സി.വി സുരേഷ്  അദ്ധ്വക്ഷനായി ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് എം ഭാസ്കരൻ , യുവമോർച്ച ജില്ലാ സെക്രട്ടറി സാഗർ ചാത്തമത്ത് , ബി.ജെ.പി ജില്ലാ കമ്മറ്റി അംഗങ്ങളായ കെ.ശശിധരൻ , യു. രാജൻ, എ.പി ഹരീഷ് കുമാർ ,ബി ജെ പി സംസ്ഥാന കൗൺസിൽ അംഗം ടി.കുഞ്ഞിരാമൻ , മണ്ഡലം ട്രഷറർ ടി.രാധാകൃഷ്ണൻ , ബി ജെ പി ചീമേനി പഞ്ചായത്ത് പ്രസിഡന്റ് രാജീവൻ , വലിയപറമ്പ പഞ്ചായത്ത് അത് ജനറൽ സെക്രട്ടറി കുമാരൻ എന്നിവർ സംസാരിച്ചു.

ബി ജെ പി തൃക്കരിപ്പൂർ മണ്ഡലം ജനറൽ സെക്രറി മാരായ എ.കെ.ചന്ദ്രൻ സ്വാഗതവും വെങ്ങാട്ട് കുഞ്ഞിരാമൻ നന്ദിയും പറഞ്ഞു.

No comments