വെസ്റ്റ്എളേരിയിൽ ബൈത്തുറഹ്മ സമര്‍പ്പണം നടത്തി
കുന്നുംകൈ: വെസ്റ്റ്എളേരി പഞ്ചായത്ത് ഗ്ലോബൽ കെ.എം.സി.സിയും,കാക്കടവ് അരിയങ്കല്ല് ശാഖാ മുസ്ലീം ലീഗ് കമ്മറ്റിയും, ശാഖാ യു.എ.ഇ കെ.എം.സി.സി കമ്മറ്റിയും സംയുക്തമായി കാക്കടവ് അരിയങ്കല്ലിൽ നിർമ്മിച്ച ബൈത്തുറഹ്മയുടെ സമർപ്പണം നടത്തി. എ കെ എം അഷ്‌റഫ് എം എല്‍ എ ചടങ്ങ് ഉല്‍ഘാടനം ചെയ്തു. കുടുംബത്തിനു വീടിന്റെ താക്കോല്‍ ദാനം എ കെ എം അഷ്‌റഫ് എം എല്‍ എ നിര്‍വഹിച്ചു. ഗ്ലോബല്‍ കെ എം സി സി പ്രസിഡന്റ് ടി എച്ച് ഖാദര്‍ അദ്ധ്യക്ഷനായി. അത്തൂട്ടി സ്വദേശി മുനീർ ഹാജി സൗജന്യമായി നൽകിയ അഞ്ച് സെന്റ് സ്ഥലത്താണ് വീട് നിര്‍മ്മിച്ചു നല്‍കിയത്. ചടങ്ങില്‍ മണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി എം ടി പി ഖരീം കുടുംബത്തിനു ഭൂമിയുടെ രേഖ കൈമാറി. ചടങ്ങില്‍ തൃക്കരിപ്പൂര്‍ സി എച്ച് സെന്ററിനുള്ള ഗ്ലോബല്‍ കെ എം സി സി യുടെ ധന സഹായം എ കെ അഷ്‌റഫ് കാക്കടവില്‍ നിന്ന് എ ജി സി ബഷീര്‍ ഏറ്റുവാങ്ങി.വിവിധ രംഗത്ത് കഴിവ് തെളിയിച്ചവര്‍ക്ക് മണ്ഡലം മുസ്ലിം ലീഗ് ട്രഷറര്‍ ലത്തീഫ് നീലഗിരി, ജാതിയില്‍ അസിനാര്‍ എന്നിവര്‍ ഉപഹാരം നല്‍കി ആദരിച്ചു.മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി പി ഉമര്‍ മൗലവി, പഞ്ചായത്ത് മുസ്ലിം ലീഗ് ജനറല്‍സെക്രട്ടറി എ ദുല്‍കിഫിലി, ട്രഷറര്‍ എ വി അബ്ദുല്‍ ഖാദര്‍,വെസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി സി ഇസ്മായില്‍,മെമ്പര്‍മാരായ എം വി ലിജിന, റഹിയാനത്ത് ടീച്ചര്‍, യൂത്ത് ലീഗ് മണ്ഡലം വര്‍ക്കിംഗ് പ്രസിഡന്റ് അബൂബക്കര്‍ കാക്കടവ്, ഗ്ലോബല്‍ കെ എം സി സി സെക്രട്ടറി മുഹമ്മദാലി പെരുമ്പട്ട, കെ അഹമ്മദ് കുഞ്ഞി, എ ജി മുഹമ്മദ് കുഞ്ഞി, സാബിത്ത് പെരുമ്പട്ട, കെ പി അഹമ്മദ്, എന്‍ പി അബ്ദുല്‍ റഹ്മാന്‍, പി കെ സി അനീസ്,നാസര്‍ മൌക്കോട്,സിദ്ധീഖ് പെരുമ്പട്ട,ശിഹാബ് കാക്കടവ് എന്നിവര്‍ സംബന്ധിച്ചു
No comments