Breaking News

സിവിൽ സർവീസ് മേഖലയിൽ ജില്ലയെ കൈപിടിച്ചുയർത്താൻ 'ബിൽഡപ്പ് കാസർകോട്' ഈ വിഷയത്തിൽ 30ന് സംഘടിപ്പിക്കുന്ന വെബിനാർ ജയിൽ ഡി.ജി.പി ഋഷിരാജ് സിംഗ് ഉദ്ഘാടനം ചെയ്യും




കാഞ്ഞങ്ങാട്: സിവിൽ സർവ്വീസ് നേടുന്നതിന് സാമ്പത്തികവും സാമൂഹ്യവുമായ ഉയർന്ന പാശ്ചാത്തലം നിർബന്ധമല്ല എന്ന് ധാരാളം അനുഭവങ്ങൾ നമ്മുടെ മുന്നിൽ ഉണ്ട്,നിശ്ചയദാർഢ്യവും സ്വയം കഴിവ് കണ്ടെത്താൻ  കഠിനശ്രമവുംനടത്തിയാൽ ആർക്കും വിജയത്തിലെത്താം.

ഐ എ എസ് മാത്രമാണ് സിവിൽ സർവീസ് പരീക്ഷ പാസ്സായാൽ ലഭിക്കുന്ന ജോലി എന്ന ധാരണപലർക്കും ഉണ്ടായിരുന്നു .കേന്ദ്ര ഗവൺമെൻറിൻ്റെ വിവിധ സർവ്വീസുകളിൽ റാങ്ക് അനുസരിച്ച് ജോലി ലഭിക്കും .


ഈമേഖലയിൽ കാസറഗോഡ് ജില്ല വളരെ പിന്നിലാണ്, ധാരാളം കുട്ടികളെ ഈ രംഗത്തേക്ക് കൊണ്ടുവരാൻ ബിൽഡപ്പ് കാസർകോട് പിന്തുണ നൽകുന്നു .കുട്ടികൾ മാത്രമല്ല രക്ഷിതാക്കളും സിവിൽസർവ്വീസിനെ കുറിച്ച് മനസ്സിലാക്കണം,

ഇത് പ്രാവർത്തികമാക്കുന്നതിനാണ് ബിൽഡപ്പ് കാസർകോടിൻ്റെ നേതൃത്വത്തിൽ ഈ വിഷയത്തിൽ  വെബിനാർ സംഘടിപ്പിക്കുന്നത്.

ഹൈസ്ക്കൂൾ, പ്ലസ് ടു, വിദ്യാത്ഥികൾക്കും യുവതി യുവാക്കൾക്കും പങ്കെടുക്കാം.

വിദേശത്തുള്ള ഖമറുദ്ദീൻ (നോളേജ് മാനേജ്മെൻ്റ് കൺസൾട്ടൻ്റ്) ക്ലാസ്സ് എടുക്കുന്നു .കേരള പോലീസിൻ്റെ അഭിമാനം ജയിൽ  ഡി ജി പി  ഋഷിരാജ് സിംഗ് ഐ. പി .എസ് 30ന് 3.30ന് നടക്കുന്ന വെബിനാർ ഉൽഘാടനം ചെയ്യുമെന്ന് ബിൽഡപ്പ് കാസർകോട് വർക്കിംഗ് പ്രസിഡണ്ട് കൂക്കൾ ബാലകൃഷ്ണൻ (9847 2128 69), സെക്രട്ടറി രവീന്ദ്രൻ കണ്ണങ്കൈ (8921581232) എന്നിവർ അറിയിച്ചു.

No comments