ഫാ.സ്റ്റാൻസാമിയുടെ മരണം: ബളാൽ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി വെള്ളരിക്കുണ്ടിൽ പ്രതിഷേധജ്വാല സംഘടിപ്പിച്ചു
വെള്ളരിക്കുണ്ട്: ഫാദർ സ്റ്റാൻസാമി കേന്ദ്രഭരണകൂട ഭീകരതയുടെ ഒടുവിലത്തെ ഇരയെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ എംപി പ്രസ്ഥാവിച്ചു. കെ.പി.സി.സിയുടെ നിർദ്ദേശപ്രകാരം ബളാൽ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി വെള്ളരിക്കുണ്ടിൽ നടത്തിയ പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കരുണാകരൻ നായർ അധ്യക്ഷത വഹിച്ചു. രാജു കട്ടക്കയം, ഹരീഷ് പി നായർ, നോയൽ ടോമിൻ ജോസഫ്, മീനാക്ഷി ബാലകൃഷ്ണൻ, ബാബു കോഹിന്നൂർ, ജോസ് മണിയങ്ങാട്ട്, എംപി ജോസഫ്, ഷോബി ജോസഫ്, ബിനു കെ ആർ എന്നിവർ സംസാരിച്ചു
No comments