ചെറുപുഴ ടൗണിൽ താഴെ ബസാറിൽ കൂറ്റൻ വാകമരം കടപുഴകി മെയിൻ റോഡിലേയ്ക്ക് വീണു; ഓട്ടോറിക്ഷ അപകടത്തില്‍ പെട്ടു
ചെറുപുഴ: ചെറുപുഴ താഴെ ബസാറിൽ പവിത്ര ജ്വല്ലറിക്ക് സമീപം കൂറ്റൻ വാകമരം കടപുഴകി മെയിൻ റോഡിലേയ്ക്ക് വീണു. ഓട്ടോറിക്ഷയ്ക്ക് കേടുപറ്റി. മച്ചിയിലെ പ്ലാക്കൽ ഷാജഹാന്നൊ ഓട്ടോറിക്ഷയ്ക്കാണ് കേടുപറ്റിയത്.വാഹനത്തിൽ യാത്രക്കാർ ഉണ്ടായിരുന്നില്ല.ഇന്ന് വൈകുന്നേരം ആറരയോടെയായിരുന്നു അപകടം. കാറ്റോ മഴയോ ഒന്നുമില്ലാതെ നിന്ന നിൽപ്പിൽ കൂറ്റൻ മരം റോഡിന് കുറുകെ വീഴുകയായിരുന്നു.
നൂറ് കണക്കിന് വാഹനങ്ങളും യാത്രക്കാരും ഇടതടവില്ലാതെ കടന്നു പോകുന്ന റോഡിലേയ്ക്കാണ് മരം വീണത്.ആർക്കും ഒരപകടവും പറ്റാത്തത് ഭാഗ്യം കൊണ്ടു മാത്രമാണ്.ടൗണിലെ ചുമട്ടുതൊഴിലാളികൾ, ഓട്ടോറിക്ഷാ തൊഴിലാളികൾ, ഡ്രൈവർമാർ എന്നിവരുടെ നേതൃത്വത്തിൽ മരം മുറിച്ച് മാറ്റി. ചെറുപുഴ പഞ്ചായത്ത് പ്രസിഡൻ്റ് കെ.എഫ്. അലക്സാണ്ടർ, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ.ജോയി, ചെറുപുഴ പോലീസ് അധികൃതർ, പെരിങ്ങോത്തു നിന്നും അഗ്നിരക്ഷാ സേനാംഗങ്ങൾ എന്നിവർ സ്ഥലത്തെത്തിയിരുന്നു. ഇതിന് തൊട്ടടുത്തു തന്നെ മറ്റൊരു വലിയ മാവും നിൽക്കുന്നുണ്ട്.ഇതും അപകടമുണ്ടാക്കുമോയെന്ന ആശങ്കയും നിലനിൽക്കുന്നു.
No comments