പോക്സോ കേസ് പ്രതിക്ക് ലൈംഗികശേഷി ഇല്ലെന്ന് വൈദ്യപരിശോധനാ റിപ്പോർട്ട്; വിവാദം
കണ്ണൂർ: പോക്സോ കേസ് പ്രതിക്ക് ലൈംഗികശേഷി ഇല്ലെന്ന് വൈദ്യ പരിശോധന റിപ്പോർട്ട് നൽകിയ സംഭവം വിവാദമാകുന്നു. 15 വയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതിയായ വ്യവസായ പ്രമുഖനാണ് ഡോക്ടർ അനുകൂല റിപ്പോർട്ട് നൽകിയത്.
തലശേരിയിലും വിദേശത്തുമായി നിരവധി വ്യവസായ സ്ഥാപനങ്ങളുടെ ഉടമയായ കുയ്യാലി ഷറാറ ബംഗ്ലാവിലെ ഉച്ചുമ്മല്‍ കുറുവാങ്കണ്ടി ഷറാറ ഷറഫുദ്ദീനാണ് (68) കേസിലെ പ്രതി. വൈദ്യ പരിശോധന റിപ്പോർട്ട് കേസ് അട്ടിമറിക്കാനുള്ള നീക്കമാണ് എന്ന സംശയത്തെ തുടർന്ന് പ്രോസിക്യൂഷൻ നടപടികൾ ആരംഭിച്ചു. മെഡിക്കൽ ബോർഡ് രൂപീകരിച്ച പ്രതിയുടെ ലൈംഗികശേഷി വീണ്ടും പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ കോടതിയിൽ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ മാർച്ച് 25നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മാതാവിന്റെ സഹോദരിയും ഭര്‍ത്താവും ചേർന്നാണ് പെൺകുട്ടിയെ വ്യവസായ പ്രമുഖന് കാഴ്ചവെക്കാൻ ശ്രമിച്ചതെന്നാണ് കേസ്. പ്രതിയായ ബന്ധു ഭാര്യക്ക് പല്ല് വേദനയാണെന്നും ഡോക്ടറെ കാണിക്കാന്‍ കൂടെ വരണെമെന്നു പറഞ്ഞാണ് സൂത്രത്തില്‍ പെണ്‍കുട്ടിയെ കൂട്ടി കൊണ്ട് പോയത്. എന്നാല്‍ പീഡനശ്രമത്തില്‍ നിന്നും പെണ്‍കുട്ടി രക്ഷപ്പെട്ട് ധര്‍മടത്തെ വീട്ടില്‍ തിരിച്ചെതി. തുടര്‍ന്നാണ് അടുത്ത ബന്ധുവിനോട് പീഡന വിവരങ്ങള്‍ വിശദീകരിച്ചത്
ഷറഫുദ്ദീനെ ചോദ്യം ചെയ്ത ശേഷം പീഡന ശ്രമത്തിന് ധര്‍മടം സി ഐ അബ്ദുല്‍കരീമിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തിരുന്നു. കോടതി റിമാൻഡ് ചെയ്ത പ്രതിയെ ആശുപത്രിയിൽ സുഖചികിത്സയ്ക്ക് വിട്ടെന്ന വിമർശനവും നേരത്തെ ഉയർന്നിരുന്നു.
No comments