Breaking News

തോണി മറിഞ്ഞ് കാഞ്ഞങ്ങാട് സ്വദേശിയടക്കം മൂന്ന് മത്സ്യതൊഴിലാളികളെ കാണാതായി


കാഞ്ഞങ്ങാട്: കാസർകോട് കിഴൂർ കടപ്പുറത്ത് തോണി മറിഞ്ഞ് കാഞ്ഞങ്ങാട് അജാനൂർ സ്വദേശിയടക്കം മൂന്നു മത്സ്യ തൊഴിലാളികളെ കാണാതായി ഞായറാഴ്ച രാവിലെ മത്സ്യബന്ധനത്തിടെ അഴിയോടു ചേർന്നാണ് അപകടമുണ്ടായത് തിരമാലയിൽ പെട്ട് ഏഴോളം പേർ തോണിയിൽ ഉണ്ടായിരുന്നു ഇതിൽ മൂന്നുപേരെയാണ്കാണാതായത് മറ്റുള്ളവരെ മറ്റു വള്ളങ്ങളിലെ മത്സ്യ തൊഴിലാളികൾ ചേർന്ന് രക്ഷപ്പെടുത്തി കാണാതായ ഒരാൾ മണ്ണെണ്ണ ക്യാനിൽ പിടിച്ച് രക്ഷപ്പെട്ട് കരയോടു ചേരാൻ നേരത്താണ് കാണാതായത് എന്നു രക്ഷാപ്രവർത്തകർ അറിയിച്ചു കാണാതായ വർക്കു വേണ്ടി മത്സ്യ തൊഴിലാളികളും കോസ്റ്റൽ പോലിസും മറ്റുള്ളവരും ചേർന്ന് തിരച്ചിൽ  തുടരുന്നു.

No comments