കർണാടകയിൽ ഡിഗ്രി, ഡിപ്ലോമ കോഴ്സുകളുടെ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു
ബെംഗളൂരു: കോഴ്‌സുകളുടെ പരീക്ഷ തീയതികൾ വെള്ളിയാഴ്ച പ്രഖ്യാപിച്ചത്. വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു പ്രഖ്യാപനം. ഡിഗ്രി ഒന്ന്, മൂന്ന്, അഞ്ച് സെമസ്റ്ററുകളുടെ പ്രായോഗിക പരീക്ഷകൾ ജൂലൈ 26 മുതൽ 28 വരെ നടക്കുമെന്നും അവശേഷിക്കുന്ന വിഷയങ്ങളുടെ തിയറി പരീക്ഷകൾ ഓഗസ്റ്റ് രണ്ട് മുതൽ 21 വരെ നടക്കുമെന്നും മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് മന്ത്രി വ്യക്തമാക്കി. രണ്ട്, നാല്, ആറ് സെമന്ററുകളുടെ പ്രായോഗിക പരീക്ഷകൾ 2021 നവംബർ 2 മുതൽ നവംബർ 12 വരെ നടത്തും. അതേ സെമസ്റ്ററുകളുടെ തിയറി പരീക്ഷകൾ 2021 നവംബർ 17 മുതൽ 2021 ഡിസംബർ 6 വരെ നടത്തും.
ഡിഗ്രി കോഴ്സുകളുടെ ഒന്ന്, മൂന്ന്, അഞ്ച് സെമസ്റ്ററുകളുടെ പരീക്ഷകൾ ഓഗസ്റ്റ് 15 നകം പൂർത്തിയാകുമെന്നും രണ്ട്, നാല്, ആറ് സെമസ്റ്റർ പരീക്ഷകൾ ഒക്ടോബറിന് മുമ്പ് പൂർത്തിയാകുമെന്നും മന്ത്രി വ്യക്തമാക്കി. എന്നാൽ രണ്ട്, നാല്, ആറ് സെമസ്റ്ററുകളുടെ പരീക്ഷ അവസാനിക്കുന്ന കൃത്യമായ തീയതി ഉടൻ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പരീക്ഷകൾക്കായി തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് ആവശ്യമെങ്കിൽ കൂടുതൽ വിശദീകരണങ്ങൾക്കോ സംശയങ്ങൾ പരിഹരിക്കാനോ പരീക്ഷകൾക്ക് ആവശ്യമായ തയ്യാറെടുപ്പുകൾ നടത്താനോ ക്ലാസുകളിൽ എത്താമെന്നും മന്ത്രി വ്യക്തമാക്കി. ഡിഗ്രി വിദ്യാർത്ഥികൾക്ക് പതിവ് ക്ലാസുകൾ ആരംഭിക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയുമായി കൂടിയാലോചിച്ച് 3-4 ദിവസത്തിനുള്ളിൽ തീരുമാനമെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാന ഉന്നത വിദ്യാഭ്യാസ സമിതി വൈസ് ചെയർപേഴ്സൺ ഡോ. തിമ്മേഗൗഡ, ഉന്നത വിദ്യാഭ്യാസ വകുപ്പ് എസിഎസ് കുമാർ നായിക്, കൊളേജിയേറ്റ് വിദ്യാഭ്യാസ വകുപ്പ് കമ്മീഷണർ പ്രദീപ് പി എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
ഈ വര്‍ഷത്തെ നീറ്റ് പരീക്ഷ സെപ്റ്റംബര്‍ 12 ന് നടത്തുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ചൊവ്വാഴ്ച മുതല്‍ വൈകിട്ട് അഞ്ചു മുതല്‍ പരീക്ഷയ്ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാമെന്നും മന്ത്രി അറിയിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും പരീക്ഷ നടത്തുന്നത്. നേരത്തെ ഓഗസ്റ്റ് ഒന്നിന് പരീക്ഷ നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. പരീക്ഷ നടക്കുന്ന നഗരങ്ങളുടെ എണ്ണം 155ല്‍ നിന്ന് 198 ആക്കി വര്‍ധിപ്പിച്ചു. പരീക്ഷ കേന്ദ്രങ്ങളുടെ എണ്ണവും കൂട്ടും. എല്ലാ വിദ്യാര്‍ഥികള്‍ക്കും മാസ്ക്കുകൾ നല്‍കും. സാനിറ്റൈസര്‍, സാമൂഹിക അകലം എന്നിവ ഉറപ്പുവരുത്തണമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. പരീക്ഷ ഹാളിലേക്ക് കടക്കാനും പുറത്തുപൊകാനും സമയക്രമം നിശ്ചയിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
No comments