Breaking News

തൊഴിൽ മേഖല സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് അതിജീവന സമരം നടത്തുന്ന കേരള സ്റ്റേറ്റ് ബാർബർ ബ്യുട്ടീഷൻ അസോസിയേഷൻ(KSBA) പ്രവർത്തകർ വെള്ളരിക്കുണ്ട് താലൂക്കോഫീസിന് മുന്നിൽ നിൽപ്പ് സമരം നടത്തി


തൊഴിൽ മേഖല സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് അതിജീവന സമരം നടത്തുന്ന കേരള സ്റ്റേറ്റ് ബാർബർ ബ്യുട്ടീഷൻ അസോസിയേഷൻ(KSBA) പ്രവർത്തകർ വെള്ളരിക്കുണ്ട് താലൂക്കോഫീസിന് മുന്നിൽ നിൽപ്പ് സമരം നടത്തി. കെ.എസ്.ബി.എ സംസ്ഥാന കമ്മിറ്റി അംഗം എം പി നാരായണൻ സമരം ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡണ്ട് സുരേഷ് കെ.വി സ്വാഗതം പറഞ്ഞു. എളേരി ബ്ലോക്ക് പ്രസിഡണ്ട് കെ സെൽവം അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം ഉണ്ണികൃഷ്ണൻ കെ സംസാരിച്ചു. ബ്ലോക്ക് എക്സിക്യൂട്ടീവ് അംഗം കെ കുഞ്ഞികൃഷ്ണൻ നന്ദി അറിയിച്ചു. കെ.എസ് ശശി, ഗോപി കണ്ണൻ എന്നിവർ സംബന്ധിച്ചു

No comments