Breaking News

വാക്‌സിനെടുക്കാന്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന വിവാദ ഉത്തരവ് പിൻവലിച്ച് കാസര്‍കോട് കലക്ടര്‍

കാസര്‍കോട്: വാക്‌സിനെടുക്കാന്‍ കൊവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന വിവാദ ഉത്തരവ് കാസര്‍കോട് കലക്ടര്‍ പിന്‍വലിച്ചു. സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്നാണ് ഉത്തരവ് പിന്‍വലിച്ചത്. ഉത്തരവിനെതിരേ വ്യാപക പ്രതിഷേധം ശക്തമായിരുന്നു.ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിക്കാന്‍ വരുമ്പോള്‍ കൊവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് വേണമെന്നായിരുന്നു ഉത്തരവ്.

No comments