Breaking News

കൊന്നക്കാട് വലിയപാമത്തട്ടിൽ ആനയിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു വന്യമൃഗ ശല്യം തടയാൻ വനാതിർത്തിയിൽ കമ്പിവേലി കെട്ടണമെന്ന് കർഷകർ


കൊന്നക്കാട് : കൊന്നക്കാട് വലിയ പാമത്തട്ടിൽ ആന ഇറങ്ങി കൃഷി നശിപ്പിച്ചു. കുഞ്ഞിരാമൻ നെല്ലിക്കാട്ട്, മാധവൻ നെല്ലിക്കാട്ട് എന്നിവരുടെ കൃഷിയാണ് നശിപ്പിച്ചത്. തെങ്ങ്, കവുങ്ങ്, വാഴ തുടങ്ങിയ കാർഷിക വിളകൾ എല്ലാം തന്നെ ആന നശിപ്പിച്ചു. മനുഷ്യരുടെ ജീവനും സ്വത്തിനും ഭീഷണിയാവുന്ന

വന്യജീവികൾ കൃഷിയിടത്തിൽ ഇറങ്ങാതെ വനാതിർത്തിയിൽ കമ്പിവേലി കെട്ടണമെന്ന് കർഷകർ വനം വകുപ്പിനോട് ആവശ്യപ്പെട്ടു.

No comments