Breaking News

വിഭിന്നശേഷിക്കാര്‍ക്ക് ഓണ്‍ലൈന്‍ സര്‍വീസ് ദാതാക്കള്‍, ഫെസിലിറ്റേഷന്‍ സെറ്ററുകളുടെ സംരംഭകരാകാനും അവസരം


സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന തൊഴില്‍ ദാന പദ്ധതിയുടെ ഭാഗമായി സാമൂഹ്യ നീതി വകുപ്പുമായി സഹകരിച്ച്, റോഡ് അപകടങ്ങളില്‍പെട്ട് പരിക്കേറ്റ് ശാരീരിക ബുദ്ധിമുട്ട് അനുഭവിക്കുന്ന വിഭിന്നശേഷിക്കാരായ അഭ്യസ്തവിദ്യരെ മോട്ടോര്‍ വാഹന വകുപ്പിന്റെ ഓണ്‍ലൈന്‍ സര്‍വീസ് ദാതാക്കളായും ഫെസിലിറ്റേഷന്‍ സെറ്ററുകളുടെ സംരംഭകരായും നിയമിക്കുന്നു. ജില്ലയിലെ എല്ലാ തദ്ദേശസ്ഥാപന പരിധിയിലും രണ്ട് പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ ലക്ഷ്യമിടുന്ന  പദ്ധതിയിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. സ്ഥാപനം നടത്തുന്നതിനാവശ്യമായ സംവിധാനം വ്യക്തികള്‍ ഒരുക്കണം.  അപേക്ഷകര്‍ 10-ാം തരം വിജയിച്ച കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ള 40 ശതമാനമോ അതില്‍ കൂടുതലോ അംഗപരിമിതിയുള്ളവരായിരിക്കണം. ഇ-മെയില്‍ വിലാസം, യോഗ്യത, ഭിന്നശേഷി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതമുള്ള അപേക്ഷ ഇ-മെയിലായി ആഗസ്റ്റ് അഞ്ചിനകം അതത് പ്രദേശത്തെ മോട്ടോര്‍ വാഹന വകുപ്പ് ഓഫീസില്‍ സമര്‍പ്പിക്കണം. അപേക്ഷകള്‍ അയക്കേണ്ട ഇ-മെയില്‍ വിലാസം:  കാസര്‍കോട്  ആര്‍.ടി. ഓഫീസ്: kl14.mvd@kerala.gov.in, കാഞ്ഞങ്ങാട് സബ് ആര്‍.ടി. ഓഫീസ്: kl60.mvd@kerala.gov.in , വെള്ളരിക്കുണ്ട് സബ് ആര്‍.ടി. ഓഫീസ്: kl79.mvd@kerala.gov.in. കൂടുതല്‍ വിവരങ്ങള്‍ക്ക് ആര്‍.ടി.ഓഫീസുമായി ബന്ധപ്പെടണം.  ഫോണ്‍.   04994 255290.


No comments