Breaking News

പൂടംകല്ല് താലൂക്ക് ആസ്പത്രിയുടെ 65-ാം വാര്‍ഷികാഘോഷ സ്മരണിക: സ്‌കൂള്‍-കോളേജ് വിദ്യാര്‍ഥികളില്‍ നിന്നും സൃഷ്ടികള്‍ ക്ഷണിക്കുന്നു


രാജപുരം: പൂടംകല്ല് താലൂക്ക് ആസ്പത്രിയുടെ 65-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പുറത്തിറക്കുന്ന 'ഇന്ദ്രനീലം' സ്മരണികയിലേക്ക് സ്‌കൂള്‍-കോളേജ് വിദ്യാര്‍ഥികളില്‍ നിന്നും സൃഷ്ടികള്‍ ക്ഷണിക്കുന്നു. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള വിഷയം: ഒ.പി. ടിക്കറ്റ് (കഥ), സാന്ത്വനം(കവിത). കോളേജ് വിദ്യാര്‍ഥികള്‍ക്കുള്ള വിഷയം: ആരോഗ്യ രംഗത്തെ കേരളീയ മാതൃക(ലേഖനം), ജനറല്‍ വാര്‍ഡ്(കഥ), തീക്കാറ്റ് വീശിയ പാഠഭാഗങ്ങള്‍(കവിത). സൃഷ്ടികള്‍ ഓഗസ്റ്റ് 15 നകം എഡിറ്റര്‍, ഇന്ദ്രനീലം സ്മരണിക, വെള്ളരിക്കുണ്ട് താലൂക്ക് ആസ്പത്രി, പൂടംകല്ല്, രാജപുരം പി.ഒ., ഫോണ്‍: 7558835134 എന്ന വിലാസത്തില്‍ ലഭിക്കണം.

No comments