ആലക്കോട് ഉദയഗിരിയിൽ നിറ തോക്കുകളും കാവലുമായി ചാരായം വാറ്റ്; 1350 ലിറ്റർ വാഷ്, 20 ലിറ്റർ ചാരായം, 2 നാടൻ തോക്കുകളുമായി യുവാവിനെ അതിസാഹസികമായി എക്സൈസ് അറസ്റ്റ് ചെയ്തു
ഉദയഗിരി: ആലക്കോട് എക്‌സൈസ് ഇൻസ്‌പെക്ടർ ടി .വി. രാമചന്ദ്രൻ, പ്രിവന്റീവ് ഓഫീസർ പി.ആർ. സജീവ് എന്നിവർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്ന് പുലർച്ചെ ടി റെയ്ഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ പി.ആർ.സജീവിന്റെ നേതൃത്വത്തിൽ ഉദയഗിരി താളിപ്പാറയിൽ നടത്തിയ റെയ്‌ഡിൽ താളിപ്പാറയിലെ വീട്ടുപറമ്പിൽ ഷെഡ് കെട്ടി പ്രവർത്തിച്ചുവന്ന
വൻ വാറ്റുകേന്ദ്രം തകർത്ത് പ്രതിയെ സഹസികമായി പിടികൂടി അറസ്റ്റ് ചെയ്തു.
രഹസ്യ വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ പുലർച്ചയോടെ മഫ്ടിയിലെത്തിയത്തിയ എക്‌സൈസ് സംഘം കിലോമീറ്ററുകളോളം ചെങ്കുത്തായ മല കയറി രഹസ്യ വാറ്റു കേന്ദ്രത്തിലെത്തി അരങ്ങം താളിപ്പാറ വെട്ടുകാട്ടിൽ റെജി എന്ന ബിനോയ് ജോസിനെ (48) അറസ്റ്റ് ചെയ്ത് കേസാക്കുകയും 1350 ലിറ്റർ വാഷ്,20 ലിറ്റർ ചാരായം,2 നാടൻ തോക്കുകൾ എന്നിവ കണ്ടെടുത്തു. ഇന്ന് നടത്തിയ റെയ്‌ഡിൽ പ്രിവന്റീവ് ഓഫീസർ കെ.ജി മുരളിദാസ്,
Gr.P.O.ടി.ആർ.രാജേഷ്, കെ.കെ.സാജൻ ,CEO മാരായ ടി.വി. മധു,വി.ധനേഷ്,പി ഷിബു,അരവിന്ദ്,വി.ശ്രീജിത്ത്,WCEO മുനീറ മാടാളൻ എക്‌സൈസ് ഡ്രൈവർ ജോജൻ എന്നിവർ പങ്കെടുത്തു .
No comments