ഈ മാസം 15ന് ശേഷം കാലവര്‍ഷം ശക്തമാകുമെന്ന് റിപ്പോര്‍ട്ട്
കൊച്ചി | സംസ്ഥാനത്ത് കാലവര്‍ഷം ഈ മാസം പതിനഞ്ചിന് ശേഷം ശക്തമാകുമെന്ന് കാലാവസ്ഥ നിരീക്ഷകര്‍ പറയുന്നു. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി മണ്‍സൂണ്‍ കാലത്തുണ്ടായ മാറ്റങ്ങള്‍ പുതിയ കാലാവസ്ഥ ഘടനയിലേക്കുള്ള മാറ്റം ആണോയെന്ന് സംശയിക്കുന്നവരുമുണ്ട്. സംസ്ഥാനത്ത്മഴയില്‍ ഇതുവരെ 44 ശതമാനത്തിന്‍രെ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.
സംസ്ഥാന വ്യാപകമായി ശക്തമായ മഴ ലഭിച്ചിട്ട് ദിവസങ്ങളായി. മഴക്കുറവില്‍ തലസ്ഥാനമാണ് മുന്‍പില്‍. അറുപത് ശതമാനമാണ് കുറവ്. പ്രതീക്ഷിച്ച മഴ ലഭിച്ചത് കോട്ടയത്തു മാത്രമാണ്.കാലവര്‍ഷത്തിന് മുന്‍പേയെത്തിയ ചുഴലിക്കാറ്റാണ് തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ കാറ്റിന്റെ ഗതി തെറ്റിച്ചതെന്ന് വിദഗ്ധര്‍ പറയുന്നു.
കര്‍ക്കടകം ആരംഭിക്കുന്നതോടെ മഴ കനക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷകരുടെ നിഗമനം
No comments