ഇടിക്കൂട്ടില്‍ ഇന്ത്യയുടെ ഇടിമുഴക്കം; പുത്തന്‍ താരോദയമായി ലോവ്ലിന ബോര്‍ഹെയ്ന്‍
ടോക്യോ ഒളിമ്പിക്‌സ് വനിതാ ബോക്‌സിംഗില്‍ മേരികോമിന് ശേഷം ഉയര്‍ന്നുവരുന്ന ഇന്ത്യയുടെ പ്രതീക്ഷയാണ് ലോവ്ലിന ബോര്‍ഹെയ്ന്‍. 69 കിലോ ഗ്രാം വിഭാഗത്തില്‍ ചൈനീസ് തായ്പെയ് താരം നിന്‍ ചിന്‍ ചെന്നിനെ തോല്‍പിച്ചാണ് ലോവ്ലിനയുടെ വിജയം.(lovlina borgohain boxing)
1997 ഒക്ടോബര്‍ 2ന് അസമിലെ ഗോലാഘട്ട് ജില്ലയില്‍ ടികെന്‍ ബോര്‍ഹെയ്‌ന്റെയും മമോനി ബോര്‍ഹെയ്‌ന്റെയുംമകളായിട്ടാണ് ലോവ്‌ലിനയുടെ ജനനം. കുട്ടിക്കാലം മുതല്‍ക്കേ ബോക്‌സിംഗില്‍ താത്പര്യമുള്ള ലാവ്ലിന ബോര്‍ഹെയ്ന്‍ പിന്നീട് ആ സ്വപ്‌ന സാക്ഷാത്ക്കാരത്തിലേക്കുള്ള പോരാട്ടത്തിലായിരുന്നു. 2018ലും 2019ലും എഐബിഎ വനിതാ ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം നേടിയിട്ടുണ്ട്. രാജ്യം തന്റെ പേരില്‍ അഭിമാനിക്കുന്നത് എന്നും സ്വപ്‌നം കണ്ടിരുന്ന പെണ്‍കുട്ടിയാണ് ലാവ്ലിന.
ഡല്‍ഹിയില്‍ നടന്ന രാജ്യാന്തര ഓപ്പണ്‍ ബോക്‌സിംഗ് ടൂര്‍ണമെന്റിലാണ് ലോവ്‌ലിനയുടെ ആദ്യ സ്വര്‍ണ തിളക്കം. പിന്നിട് ഗുവാഹത്തിയില്‍ നടന്ന രാജ്യാന്തര ഓപ്പണ്‍ ബോക്‌സിംഗ് ടൂര്‍ണമെന്റില്‍ വെള്ളിത്തിളക്കം സ്വന്തമാക്കി. അര്‍ജുന അവാര്‍ഡ് നേടുന്ന അസമില്‍ നിന്നുള്ള ആറാമത്തെ താരം കൂടിയാണ് ലോവ്‌ലിന.

ടോക്യോ ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്ന ഇന്ത്യയുടെ ഒന്‍പതംഗ വനിതാ ബോക്‌സര്‍മാരില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ നേടുന്ന ആദ്യ താരവും അസമില്‍ നിന്ന് ഒളിമ്പിക്‌സിലേക്ക് മത്സരിക്കുന്ന ആദ്യ വനിതാ അത്‌ലറ്റുമാണ് ലോവ്ലിന ബോര്‍ഹെയ്ന്‍. ആദ്യ റൗണ്ടില്‍ ബൈ ലഭിച്ചാണ് ഇന്ത്യന്‍ താരം പ്രീക്വാര്‍ട്ടറിലേക്കെത്തിയത്. 2021ല്‍ ദുബായില്‍ നടന്ന ഏഷ്യന്‍ ചാമ്പ്യന്‍ ഷിപ്പില്‍ മൂന്നാം സ്ഥാനം ലോവ്ലിന നേടിയിരുന്നു. 2017ലും വെങ്കല മെഡല്‍ കരസ്ഥമാക്കി.

ലോവ്ലിന ഉറപ്പിച്ചത് ടോക്യോ ഒളിമ്പിക്സിലെ ഇന്ത്യയുടെ രണ്ടാം മെഡലാണ്. വെല്‍ട്ടര്‍ വെയ്റ്റ് വിഭാഗം മത്സരത്തില്‍ ആദ്യ റൗണ്ടില്‍ കൃത്യമായ മേധാവിത്വം താരം പുലര്‍ത്തിയിരുന്നു. രണ്ടാം റൗണ്ടില്‍ അഞ്ച് ജഡ്ജുമാരും 10 പോയിന്റ് താരത്തിന് നല്‍കി. ആദ്യ റൗണ്ടില്‍ മൂന്ന് പേരാണ് താരത്തിന് 10 പോയിന്റ് നല്‍കിയത്. കൃത്യമായ പഞ്ചുകളും ഹുക്കുകളുമായിരുന്നു ലോവ്ലിനയുടെ ശക്തി. അവസാന റൗണ്ടില്‍ നാല് ജഡ്ജുകളും 10 പോയിന്റ് താരത്തിന് നല്‍കി.
പ്രീക്വാര്‍ട്ടറില്‍ അനായാസം ഉറച്ച പഞ്ചുകളോടെ താരം ജയിച്ച് കയറിയിരുന്നു. മേരി കോമിന് ശേഷം രാജ്യത്തിന് ഏറെ പ്രതീക്ഷയുള്ള താരോദയമാണ് ലോവ്ലിന. 2021ല്‍ ദുബായില്‍ നടന്ന ഏഷ്യന്‍ ചാമ്പ്യന്‍ ഷിപ്പില്‍ മൂന്നാം സ്ഥാനം ലോവ്ലിന നേടിയിരുന്നു. 2017ലും വെങ്കല മെഡല്‍ കരസ്ഥമാക്കി.
No comments