Breaking News

ഉടമയുടെ വീട്ട് മുറ്റത്ത് നിർത്തിയിട്ട ബസ്സ് സാമൂഹ്യ ദ്രോഹികൾ തകർത്തു: കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ബസ്സുടമ സംഘം


കാഞ്ഞങ്ങാട്: ലോക്ഡൗണിനെ തുടർന്ന് വീട്ടുമുറ്റത്ത് നിർത്തിയിട്ട ഹൊസ്ദുർഗ്ഗ് താലൂക്ക് ബസ് ഓണേഴ്സ് അസോസിയേഷൻ മെമ്പർ വി വി സജിയുടെ ഉടമസ്ഥതയിലുള്ള വി വി ടി ബസ്സ് സാമൂഹ്യ ദ്രോഹികൾ തകർത്തതിൽ ഹൊസ്ദുർഗ്ഗ് താലൂക്ക് ബസ് ഓണേഴ്സ് അസോസിയേഷൻ ശക്തമായ പ്രതിഷേധം അറിയിച്ചു.

മഹാമാരി മൂലം ദുരിതം പേറുന്ന ബസ്സ് ഉടമയ്ക്ക് പ്രസ്തുത അക്രമം താങ്ങാൻ പറ്റാത്തതാണ് അക്രമികൾക്കെതിരെ കർശന നടപടി സ്വീകരിച്ച് നഷ്ടപരിഹാരം ഈടാക്കി കൊടുക്കാനുള്ള അടിയന്തിര നടപടി സ്വീകരിക്കണമെന്ന് അസോസിയേഷൻ ഹൊസ്ദുർഗ്ഗ് താലൂക്ക് പ്രസിഡൻ്റ് സി രവി സെക്രട്ടറി പി സുകുമാരൻ എന്നിവർ ആവശ്യപ്പെട്ടു.

No comments