Breaking News

സ്ത്രീകളുടെ അശ്ലീലചിത്രങ്ങൾ ഫോണിൽ പകർത്തി ബ്ലാക് മെയിൽ ചെയ്യുന്ന യുവാവ് ചിറ്റാരിക്കാലിൽ പോലീസ് പിടിയിൽ


ചിറ്റാരിക്കാൽ : പ്രദേശവാസികളായ സ്ത്രീകളുമായി സൗഹൃദം നടിച്ച്, അവർ അറിയാതെ  മൊബൈൽ ഫോണിൽ  അശ്ലീലചിത്രങ്ങൾ പകർത്തുന്ന യുവാവിനെ ചിറ്റാരിക്കാൽ  പോലീസ് അറസ്റ്റ് ചെയ്തു.


കെട്ടിട നിർമ്മാണ തൊഴിലാളിയായ  ഭീമനടി കൂവപ്പാറയിലെ അജേഷിനെയാണ് (28)ചിറ്റാരിക്കൽ സി. ഐ. കെ. പ്രേംസദൻ അറസ്റ്റ് ചെയ്തത്.

അജേഷിനെതിരെ കൂവപ്പാറയിലെ ഒന്നിലധികം സ്ത്രീകൾ പോലീസിൽ പരാതി നൽകിയിരുന്നു.

ഇതേ തുടർന്ന് എസ്. ഐ. രമേഷ്,സുരേന്ദ്രൻ എന്നിവർ നടത്തിയ  അന്വേഷണത്തിൽ അജേഷിനെതിരെ തെളിവുകൾ ലഭിക്കുകയും അജേഷിനെ അറസ്റ്റ് ചെയുകയുമായിരുന്നു വെന്ന് സി. ഐ. കെ. പ്രേം സദൻ പറഞ്ഞു.

ചിറ്റാരിക്കാൽ സ്റ്റേഷനിൽ സർക്കിൾ ഇൻസ്പക്ടറായി ചാർജെടുത്ത ആദ്യ ദിവസം തന്നെ ലഭിച്ച പരാതി അന്വേഷിച്ചു ഉചിതമായ നടപടി എടുക്കണമെന്ന് തീരുമാനിക്കുകയും, സ്ത്രീകൾ ഉന്നയിച്ച പരാതി കൾ സത്യമാണെന്ന് കണ്ടെത്തുകയും അജേഷിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നുവെന്ന് സി.പ്രേംസദൻ പറഞ്ഞു.

പോലീസ് ക്സ്റ്റഡിയിലുള്ള അജേഷിനെ പോലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്

No comments