Breaking News

കോവിഡ് വ്യാപനം: കിനാനൂർ കരിന്തളം എട്ടാം വാർഡ് മോലോത്തുംകുന്ന് ക്ലസ്റ്ററിലെ റോഡുകൾ അടച്ചിട്ടു

പരപ്പ: കോവിഡ് പോസിറ്റീവിറ്റി നിരക്കും ടി പി ആറും ഉയർന്ന സാഹചര്യത്തിൽ കിനാനൂർ കരിന്തളം എട്ടാം വാർഡ്  മോലോത്തുംകുന്ന് ക്ലസ്റ്ററിലെ റോഡുകൾ അടച്ചിട്ടു.

മോലോത്തുംകുന്നിൽ നിന്നും കനകപ്പള്ളി, പരപ്പച്ചാൽ, തുമ്പ എന്നീ പ്രദേശങ്ങളിലേക്ക് പോകുന്ന റോഡുകളാണ് അടച്ചത്.

വാർഡ് മെമ്പർ കെ രമ്യ, പോലീസുകാരായ ഷിജിത്ത്, അനൂപ് നോഡൽ ഓഫീസറായ മനോജ്‌ മാഷ്, ത്രിവേണി, രാധാ വിജയൻ, ലഖിത ബാലകൃഷ്ണൻ. ആശവർക്കർ ലൂസി, വളണ്ടിയറായ രാഹുൽ, മുനീഷ് എന്നിവരുടെ നേതൃത്വത്തിൽ റോഡുകൾ അടച്ച് ആളുകൾക്ക് നിർദ്ദേശം നൽകി.

No comments