ചിറ്റാരിക്കാൽ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർമാരെ ആദരിച്ച് ഈസ്റ്റ്‌എളേരി പഞ്ചായത്ത് ഭരണസമിതി
ചിറ്റാരിക്കാൽ: ദേശീയ ഡോക്ടർസ് ഡേയുടെ ഭാഗമായി ഈസ്റ്റ്‌എളേരിയിലെ ജനങ്ങളുടെ ആരോഗ്യപരിപാലനത്തിൽ അതീവ ജാഗ്രത പുലർത്തുന്ന ചിറ്റാരിക്കൽ കുടുംബരോഗ്യ കേന്ദ്രത്തിലെ ഡോക്ടർമാരെ ആദരിച്ചും നന്ദി പറഞ്ഞും ഈസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത് ഭരണ സമിതി.
കോവിഡ് കാലത്ത് ഏറ്റവും കൂടുതൽ കോവിഡ് ടെസ്റ്റ് നടത്തിയും, വാക്‌സിനേഷൻ കൊടുക്കുന്നതിലും അതോടൊപ്പം മറ്റ് രോഗങ്ങൾക്കും ചികിത്സ തേടി എത്തുന്നവരെ ഏറെ ശ്രദ്ധയോടെ പരിചരിക്കുന്ന ചിറ്റാരിക്കാൽ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർമാർ പ്രത്യേക അഭിനന്ദനങ്ങൾ അർഹിക്കുന്നുവെന്ന് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജിജി കമ്പല്ലൂർ പറഞ്ഞു.
ലോകത്തിന്റെ പല കോണുകളിൽ സേവനം അനുഷ്ഠിക്കുന്ന ഈസ്റ്റ് എളേരിക്കാരായ എല്ലാ ഡോക്ടർസ്നെയും വൈസ് പ്രസിഡന്റ് ഫിലോമിന ജോണി ആക്കാട്ട് അനുസ്മരിച്ചു.
10ആം വാർഡ് മെമ്പർമാരായ വിനീത് ലാലു തെങ്ങുംപള്ളി, സതി ടീച്ചർ, ഷേർളി ചീങ്കല്ലേൽ, ജിജി തച്ചാറുകുടി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
No comments