Breaking News

ജില്ലയിൽ കോവിഡ് പരിശോധന ഗണ്യമായി വർധിപ്പിക്കാൻ ജില്ലാതല കൊറോണ കോർ കമ്മിറ്റി യോഗ തീരുമാനം


കാസർകോട്:വ്യാഴം, വെള്ളി ദിവസങ്ങളിൽ പരമാവധി കോവിഡ് പരിശോധന നടത്തുന്നതിന് ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് നിർദ്ദേശം നൽകി.

ജില്ലയിൽ കോവിഡ് പരിശോധനയ്ക്ക് മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിച്ചതായി കളക്ടർ അറിയിച്ചു ഡി എം ഒ,  എ ഡി എം, സബ് കളക്ടർ, ആർ ഡി ഒ, അഡീഷണൽ എസ്പി, Deputy ഡി എം ഒ , പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടർ കോവിഡ് ടെസ്റ്റ് നോഡൽ ഓഫീസർ തുടങ്ങിയവർ ഉൾപ്പെടുന്നതാണ് കമ്മിറ്റി. കമ്മിറ്റി ഫീൽഡ് തല പരിശോധന നടത്തും 


 പൊതുജനങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്നവരും സർക്കാർ ജീവനക്കാരും കോവിഡ് പരിശോധനയ്ക്ക് വിധേയമാകണ മെന്നും കളക്ടർ പറഞ്ഞു.

No comments